LiveTV

Live

Kerala

മോദി സ്തുതി; തരൂരിനോട് കോണ്‍ഗ്രസ് വിശദീകരണം തേടി

ഇപ്പോഴുള്ള തരൂരിന്റെ നിലപാട് മാറ്റത്തില്‍ ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേദനയും പ്രതിഷേധവുമുണ്ടെന്നും മുല്ലപ്പള്ളി

മോദി സ്തുതി; തരൂരിനോട് കോണ്‍ഗ്രസ് വിശദീകരണം തേടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് നിലപാടെടുത്ത ശശി തരൂര്‍ എം.പിയോട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിശദീകരണം തേടി. ഇങ്ങനെ ഒരു നിലപാട് എടുക്കാന്‍ കാരണം എന്താണെന്നും അതു പാര്‍ട്ടിഫോറത്തില്‍ പറയുന്നതിന് പകരം പരസ്യമാക്കിയത് എന്തുകൊണ്ടാണെന്നും വിശദീകരിക്കണം.

രാജ്യം ഇപ്പോള്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്ത് 45 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണെന്നാണ് നാഷണല്‍ സാമ്പിള്‍ സര്‍വെ ഓര്‍ഗനൈസേഷന്‍ പറയുന്നത്. രാജ്യം ഇത്രയും വലിയ തകര്‍ച്ചയില്‍ക്കൂടി കടന്നുപോകുമ്പോള്‍ അതിനു കാരണക്കാരനായ പ്രധാനമന്ത്രിയെ ന്യായീകരിച്ചത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്.

പ്രതിപക്ഷത്തിരുന്നു നരേന്ദ്ര മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ച ചരിത്രമാണ് തരൂരിനുള്ളത്. എന്നാല്‍ ഇപ്പോഴുള്ള തരൂരിന്റെ നിലപാട് മാറ്റത്തില്‍ ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേദനയും പ്രതിഷേധവുമുണ്ടെന്നും അടിയന്തിരമായി വിശദീകരണം നല്‍കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

‘ഞാൻ കോൺഗ്രസിന്റെ മൂല്യങ്ങളിൽ ഉറച്ചുനിന്നയാൾ; കോൺഗ്രസുകാർ എന്നെ മോദി അനുകൂലിയാക്കുന്നതു കാണുമ്പോൾ അത്ഭുതം തോന്നുന്നു’ - ശശി തരൂർ 
Also Read

‘ഞാൻ കോൺഗ്രസിന്റെ മൂല്യങ്ങളിൽ ഉറച്ചുനിന്നയാൾ; കോൺഗ്രസുകാർ എന്നെ മോദി അനുകൂലിയാക്കുന്നതു കാണുമ്പോൾ അത്ഭുതം തോന്നുന്നു’ - ശശി തരൂർ