LiveTV

Live

Kerala

റഹീമിനെ ഇന്നും ചോദ്യം ചെയ്തേക്കും

ഇന്നലത്തെ ചോദ്യം ചെയ്യലില്‍ സംശയിക്കത്തക്ക ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടിലെന്നാണ് സൂചന

റഹീമിനെ ഇന്നും ചോദ്യം ചെയ്തേക്കും

തീവ്രവാദികള്‍ക്ക് സഹായം നല്‍കിയെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച കൊടുങ്ങലൂര്‍ സ്വദേശി റഹിമിനെ ഇന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തേക്കും. ഇന്നലെയും റഹീമിനെ ചോദ്യം ചെയ്തിരുന്നു. തീവ്രവാദികള്‍ക്ക് സഹായം നല്‍കിയെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് റഹീമിനെ കസ്റ്റഡിയിലെടുത്തിരുന്നത്.

അന്വേഷണവുമായി സഹകരിക്കാമെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സിജെഎം കോടതിയില്‍ ഹാജരാവാനെത്തിയപ്പോഴായിരുന്നു റഹീമിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ച ഇയാളെ 27 മണിക്കൂര്‍ ചോദ്യം ചെയ്തു. തെളിവുകള്‍ കിട്ടാത്ത സാഹചര്യത്തില്‍ പിന്നീട് വിട്ടയച്ചു. ഇന്നലെ പതിനൊന്ന് മണിക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരായ റഹീമിനെ വീണ്ടും ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ സംശയിക്കത്തക്ക ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടിലെന്നാണ് സൂചന. ചോദ്യം ചെയ്യല്‍ ഇന്നും തുടര്‍ന്നേക്കും.