LiveTV

Live

Kerala

ചെറിയ ശതമാനം ആളുകളുടെ അസൌകര്യം വികസനത്തിന് കണിക്കിലെടുക്കില്ല: മുഖ്യമന്ത്രി

പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയുടെ രണ്ടാം ഘട്ടത്തിന്‍റെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി കോന്നിയിൽ നിർവഹിച്ചു

ചെറിയ ശതമാനം ആളുകളുടെ അസൌകര്യം വികസനത്തിന്  കണിക്കിലെടുക്കില്ല: മുഖ്യമന്ത്രി

റോഡ് നിർമ്മാണം പോലുള്ള വികസനങ്ങൾ വരുമ്പോൾ ചെറിയ ശതമാനം ആളുകൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിന്‍റെ പേരിൽ പദ്ധതികൾ ഉപേക്ഷിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയുടെ രണ്ടാം ഘട്ടത്തിന്‍റെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി കോന്നിയിൽ നിർവഹിച്ചു. പുനലൂർ മൂവാറ്റുപുഴ പാതയിൽ കോന്നി മുതൽ പ്ലാച്ചേരി വരെയുള്ള 30 കിലോമീറ്റർ ഭാഗത്തിന്റെ നിർമ്മാണമാണ് രണ്ടാം ഘട്ടത്തിൽ ആദ്യം ആരംഭിക്കുക.

ലോകബാങ്കിന്റെ സഹായത്തോടെയാണ് നിർമ്മാണം 737 കോടി രൂപയാണ് അടങ്കൽ തുക രണ്ട് വർഷമാണ് പദ്ധതി പൂർത്തിയാക്കാനുള്ള കാലവധി.പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി കോന്നിയിൽ നിർവഹിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ മൂവാറ്റുപുഴ മുതൽ പൊൻകുന്നം വരെയുള്ള ഭാഗം പൂർത്തിയാക്കിയിരുന്നു പൊൻകുന്നം മുതൽ പുനലൂർ വരെയുള്ള 82 കിലോമീറ്റർ റോഡിന്റെ നിർമ്മാണമാണ് ഇനി പൂർത്തിയാവാനുള്ളത്ത്. രണ്ടാം ഘട്ടത്തിൽ മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് റോഡ് നിർമ്മാണം ടെൻഡർ ചെയ്തിരിക്കുന്നത്.