LiveTV

Live

Kerala

ദുരന്ത ഭൂമിയായി വയനാട് ചൂരല്‍മല; പ്രദേശത്ത് വന്‍കൃഷിനാശം

കുത്തിയൊലിച്ചെത്തിയ ചൂരൽമല പുഴ, ഗതി മാറി ഒഴുകിയപ്പോൾ നിരവധി കൃഷിയിടങ്ങളും വീടുകളുമാണ് തകർന്നത്.

ദുരന്ത ഭൂമിയായി വയനാട് ചൂരല്‍മല; പ്രദേശത്ത് വന്‍കൃഷിനാശം

പ്രളയത്തിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശമാണ് വയനാട് ചൂരൽമല. കുത്തിയൊലിച്ചെത്തിയ ചൂരൽമല പുഴ, ഗതി മാറി ഒഴുകിയപ്പോൾ നിരവധി കൃഷിയിടങ്ങളും വീടുകളുമാണ് തകർന്നത്. പുത്തുമലയിൽ ഉരുൾപൊട്ടൽ ഉണ്ടായ സമയത്ത് തന്നെ അട്ടമല ചൂരല്‍മല മുണ്ടക്കൈ ഭാഗങ്ങളിൽ നിരവധി ഉരുൾപൊട്ടലുകൾ വേറെയും സംഭവിച്ചിരുന്നു. ഇതിന്‍റെ ഫലമായി ചൂരൽമല പുഴയിൽ വെള്ളം ക്രമാതീതമായി ഉയരുകയും പലയിടങ്ങളിലും ഗതി മാറി ഒഴുകുകയും ചെയ്തു.

ഏക്കറു കണക്കിന് കൃഷിയാണ് ഇങ്ങനെ മണ്ണിടിഞ്ഞ് നശിച്ചത്. ചൂരൽമല പാലത്തിനടുത്ത് മജീദിന്റെ അരയേക്കർ കാപ്പിത്തോട്ടം പൂർണ്ണമായി മണ്ണിനടിയിലായി. മജീദിന്റെ തോട്ടത്തോട് ചേർന്നു തന്നെയാണ് വി.ആർ സോമന്റെ പണി പൂർത്തിയായ പുതിയ വീട്. ഓണത്തിന് താമസമാക്കാൻ ഉള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് വീട്ടുപകരണങ്ങൾ എല്ലാം പുഴ എടുത്തു പോയത്. ചൂരൽമല മാൻകുണ്ട് പുതിയ വില്ലേജ് റോഡ് എന്നിവിടങ്ങളിലായി മുപ്പതോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.