LiveTV

Live

Kerala

വണ്ടിചെക്ക് കേസില്‍ തുഷാറിന് മേല്‍ കുരുക്ക് മുറുകുന്നു

തുഷാര്‍ നിര്‍ദേശിച്ച തുക അപര്യാപ്തമെന്ന് പരാതിക്കാരന്‍ നാസില്‍...

വണ്ടിചെക്ക് കേസില്‍ തുഷാറിന് മേല്‍ കുരുക്ക് മുറുകുന്നു

വണ്ടിചെക്ക് കേസില്‍ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് കുരുക്ക് മുറുകുന്നു. പരാതിക്കാരന്‍ ചെക്ക് മോഷ്ടിച്ചതാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി തെളിവെടുപ്പിനിടെ ആവര്‍ത്തിച്ചു. എന്തുകൊണ്ടാണ് പരാതി നല്‍കാതിരുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ചോദിച്ചു. പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തില്‍ കേസ് ഒത്തുതീര്‍ക്കുന്നതിനുള്ള ശ്രമവും ഫലം കണ്ടില്ല.

വണ്ടിച്ചെക്ക് കേസില്‍ പരാതിക്കാരനായ നാസില്‍ അബ്ദുല്ലയെ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ തെളിവുകള്‍ ഹാജരാക്കാന്‍ ഇന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വിളിപ്പിച്ചിരുന്നു. തെളിവെടുപ്പിനിടെ അഭിഭാഷകര്‍ക്കൊപ്പം കോടതിയിലെത്തിയ തുഷാര്‍ ചെക്ക് മോഷ്ടിച്ചതാണെന്ന ആരോപണം ഉന്നയിച്ചു. എന്തുകൊണ്ട് അക്കാര്യം പൊലീസില്‍ പരാതിപ്പെട്ടില്ല എന്ന പ്രോസിക്യൂട്ടര്‍ ചോദിച്ചു.

Also read: വണ്ടിചെക്ക് കേസ്: ഒത്തുതീര്‍പ്പ് ചര്‍ച്ച വഴിമുട്ടിയത് തുഷാര്‍ വെള്ളാപ്പള്ളിക്ക് കുരുക്കായി മാറും

Also read: തുഷാര്‍ വെള്ളാപ്പള്ളി കാരണം ബിസിനസും ജീവിതവും തകര്‍ന്നുവെന്ന് നാസില്‍ അബ്ദുല്ല

ചെക്ക് നമ്പര്‍ രേഖപ്പെടുത്തിയ കരാര്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരാതിക്കാരന്‍ നാസില്‍ അബ്ദുല്ല ഹാജരാക്കി. കേസ് ഒത്തുതീര്‍ക്കാന്‍ പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പിന് തുഷാര്‍ പറയുന്ന തുക അപര്യാപ്തമാണെന്ന് അറിയിച്ച് പരാതിക്കാരന്‍ പിന്‍വാങ്ങി. കേസ് തുടരാനാണ് തീരുമാനം എന്നറിയിച്ചു.

തുഷാറിന്റെ ജാമ്യകാലവധി 20 ദിവസത്തിനുള്ളില്‍ അവസാനിക്കും. അതിന് മുമ്പ് ഒത്തുതീര്‍പ്പ് നടന്നില്ലെങ്കില്‍ കേസ് വിചാരണയിലേക്കും ശിക്ഷയിലേക്കും നീങ്ങും. തുകയുടെ വലിപ്പം അനുസരിച്ച് ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് കോടതിക്ക് വിധിക്കാം. തുടര്‍ന്ന് സിവില്‍കേസും നേരിടേണ്ടി വരും.