LiveTV

Live

Kerala

റഹിം ഇന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നില്‍ ഹാജരാകണം

തീവ്രവാദികൾക്ക് സഹായം ചെയ്തുകൊടുത്തെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച കൊടുങ്ങല്ലൂർ സ്വദേശി റഹിം ഇന്നും അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകും.

റഹിം ഇന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നില്‍ ഹാജരാകണം

തീവ്രവാദികൾക്ക് സഹായം ചെയ്തുകൊടുത്തെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച കൊടുങ്ങല്ലൂർ സ്വദേശി റഹിം ഇന്നും അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകും. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ 27 മണിക്കൂർ ചോദ്യംചെയ്യലിന് ശേഷമാണ് റഹിമിനെ ഇന്നലെ വിട്ടയച്ചത്.

ലെഷ്കര്‍ ഭീകരരായ ആറ് പേർ ശ്രീലങ്കയിൽ നിന്നും തമിഴ്നാട്ടിൽ എത്തിയെന്ന കേസിലാണ് റഹിമിനെ കസ്റ്റഡിയിലെടുത്തത്. ഇവർക്ക് കേരളത്തിൽ നിന്നും സഹായം നൽകിയത് കൊടുങ്ങല്ലൂർ സ്വദേശിയായ റഹിമാണെന്ന് ആരോപണമുയർന്നിരുന്നു. അന്വേഷണവുമായി സഹകരിക്കാമെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സി.ജെ.എം കോടതിയിൽ നേരിട്ട് ഹാജരാകാനെത്തിയ റഹിമിനെ കോടതിക്കുള്ളിൽ നിന്നും വിളിച്ചിറക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തിച്ച റഹിമിനെ 27 മണിക്കൂർ എന്‍.ഐ.എ അടക്കമുള്ള വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. തെളിവുകളൊന്നും കിട്ടാത്ത സാഹചര്യത്തിൽ വിട്ടയച്ചങ്കിലും ഇന്ന് രാവിലെ 11ന് വീണ്ടും ഹാജരാകണമെന്ന് പൊലീസ് നിർദേശിച്ചു.