LiveTV

Live

Kerala

പുത്തുമലയിലെ തെരച്ചില്‍ ഔദ്യോഗികമായി അവസാനിപ്പിച്ചു

ഇനിയും കണ്ടെത്താനുള്ളവരെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ പട്ടികയില്‍ പെടുത്തി ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കും

പുത്തുമലയിലെ തെരച്ചില്‍ ഔദ്യോഗികമായി അവസാനിപ്പിച്ചു

വയനാട്ടിലെ പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഔദ്യോഗികമായി അവസാനിപ്പിച്ചു. ദുരന്തം കഴിഞ്ഞ് 18 ദിവസത്തിന് ശേഷമാണ് തെരച്ചില്‍ അവസാനിപ്പിച്ചത്. ഇനിയും കണ്ടെത്താനുള്ളവരെ ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ പട്ടികയില്‍ പെടുത്തി ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കും

പുത്തുമലയില്‍ അഞ്ച് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. 12 മൃതദേഹങ്ങള്‍ മേഖലയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഓഖി ദുരന്തസമയത്ത് സ്വീകരിച്ച രീതി അവലംബിച്ച് പുത്തുമല ദുരന്തത്തിനിരയായ 17 പേര്‍ക്കും തുല്യമായ നഷ്ടപരിഹാരം നല്‍കാനാണ് തീരുമാനം.

ഇന്ന് രാവിലെ മുതല്‍ നടത്തിയ തെരച്ചിലിലും ആരെയും കണ്ടെത്താനായിരുന്നില്ല. ഇന്ന് ഫയര്‍ഫോഴ്‌സും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് പച്ചക്കാട് മേഖലയിലാണ് തെരച്ചില്‍ നടത്തിയത്. പച്ചക്കാട് പുത്രത്തൊടി ഹംസ എന്നയാള്‍ക്ക് വേണ്ടിയാണ് ഇന്ന് തെരച്ചില്‍ നടത്തിയത്.