LiveTV

Live

Kerala

പെരുമാറ്റം മാതൃകാപരം; പി.കെ ശശിയെ തിരിച്ചെടുക്കാന്‍ ശുപാര്‍ശ

കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിന്റേതാണ് ശുപാര്‍ശ

പെരുമാറ്റം മാതൃകാപരം; പി.കെ ശശിയെ തിരിച്ചെടുക്കാന്‍ ശുപാര്‍ശ

സസ്പെൻഷൻ കാലാവധി കഴിഞ്ഞ പി.കെ ശശി എം.എൽ.എയെ പാലക്കാട് ജില്ലാ കമ്മറ്റിയിൽ ഉൾപെടുത്തണമെന്ന് ജില്ലാ കമ്മറ്റിയുടെ ശുപാർശ. വിഷയത്തിൽ സംസ്ഥാന കമ്മറ്റി അന്തിമ തീരുമാനം എടുക്കും. ഏരിയ സമ്മേളനങ്ങളിൽ വിഭാഗീയത നടന്നതായി സംസ്ഥാന കമ്മറ്റി കണ്ടെത്തി.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജില്ലാ കമ്മറ്റി യോഗത്തിൽ പങ്കെടുത്തിരുന്നു. ഡി.വൈ.എഫ്.ഐ വനിത നേതാവിന്‍റെ ലൈംഗിക പീഡന പരാതിയിലാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന പി.കെ ശശിയെ പാർട്ടിയിൽ നിന്നും സസ്പെന്‍റ് ചെയ്തത്.

സസ്പെൻഷൻ കലാവധി അവസാനിച്ചെങ്കിലും കമ്മറ്റികളിലെന്നിലും ഉൾപെടുത്തിയിരുന്നില്ല. പി.കെ ശശിയെ ജില്ലാ കമ്മറ്റിയാൽ എടുക്കണമെന്ന് ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടു. സസ്പെൻഷൻ കാലയളവിൽ ശശിയുടെ പ്രവർത്തനം മാതൃകപരമായാരുന്നുവെന്നും അഭിപ്രായം ഉയർന്നു. ജില്ലാ കമ്മറ്റിയുടെ ശുപാർശ സംസ്ഥാന കമ്മറ്റി ചർച്ച ചെയ്ത് തീരുമാനം എടുക്കും.

അടുത്ത സംസ്ഥാന കമ്മറ്റിയിൽ തന്നെ തീരുമാനം എടുക്കനാണ് സാധ്യത. ഏരിയ സമ്മേളനങ്ങളിൽ വിഭാഗീയ നടന്നതായി സംസ്ഥാന കമ്മറ്റി കണ്ടെത്തി. വിഭാഗീയത വെച്ചു പെറുപ്പിക്കിലെന്ന് കോടിയേരി യോഗത്തിൽ പറഞ്ഞതായും സൂചനയുണ്ട്. ഏരിയ സമ്മേളനത്തിൽ മത്സരം നടന്ന സ്ഥലത്ത് വോട്ടെടുപ്പിൽ പരാജയപ്പെട്ടവരെയും കമ്മറ്റിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു. സംസ്ഥാന കമ്മറ്റിയുടെ തിരുത്തൽ രേഖ ജില്ലാ കമ്മറ്റിയിൽ കോടിയേരി ബാലകൃഷ്ണൻ റിപ്പോർട്ട് ചെയ്തു.