LiveTV

Live

Kerala

ക്വാറി മാഫിയക്ക് മുമ്പിൽ നിയമം നോക്കുകുത്തി 

കുറച്ച് സ്ഥലത്ത് ഖനനം നടത്താന്‍ അനുമതി വാങ്ങി ഏക്കറ് കണക്കിന് സ്ഥലത്ത് പാറ പൊട്ടിച്ച് കടത്തുന്നതാണ് ക്വാറി മാഫിയയുടെ രീതി.

ക്വാറി മാഫിയക്ക് മുമ്പിൽ നിയമം നോക്കുകുത്തി 

കുറച്ച് സ്ഥലത്ത് ഖനനം നടത്താന്‍ അനുമതി വാങ്ങി ഏക്കറ് കണക്കിന് സ്ഥലത്ത് പാറ പൊട്ടിച്ച് കടത്തുന്നതാണ് ക്വാറി മാഫിയയുടെ രീതി. പിടിക്കപ്പെട്ടാല്‍ ഉദ്യോഗസ്ഥരുമായുള്ള ബന്ധം ഉപയോഗിച്ച് പിഴയടച്ച് രക്ഷപ്പെടും. അനധിക്യത ഖനനം നടത്തിയാല്‍ അറസ്റ്റ് ചെയ്യാന്‍ നിയമമുണ്ടെങ്കിലും അത്തരം നടപടികളിലേക്ക് റവന്യൂ ഉദ്യോഗസ്ഥര്‍ കടക്കാറില്ല.

കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി വില്ലേജിലുള്ള ബാവുപ്പാറ ക്വാറി. .2264 ഹെക്ടറില്‍ ഖനനം നടത്താനാണ് അനുമതി. അതിന്റെ മറവില്‍ അനുമതിയില്ലാത്ത സ്ഥലത്ത് നിന്ന് 262.5 ഘനമീറ്റര്‍ അധികമായി പൊട്ടിച്ച് കടത്തി. വെറും 72,250 രൂപ പിഴയടച്ചപ്പോള്‍ ആ പ്രശ്നം തീര്‍ന്നു.

കേരള മൈനിങ് മിനറല്‍ കണ്‍സര്‍വേഷന്‍ റൂള്‍സ് അനുസരിച്ച് അനുമതിയില്ലാത്ത സ്ഥലത്ത് ഖനനം നടത്തുന്നവര്‍ക്കെതിരെ തഹസില്‍ദാര്‍ക്ക് കോടതിയില്‍ നേരിട്ട് റിപ്പോര്‍ട്ട് നല്‍കാം. എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്ത് ഖനനം നടത്തിയ വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ കോടതിക്ക് നിര്‍ദ്ദേശിക്കുകയും ചെയ്യാം. അങ്ങനയൊക്കെ സംഭവിക്കുന്നത് വിരളം.