LiveTV

Live

Kerala

സ്വയം വിരമിക്കാന്‍ അനുവദിക്കണമെന്ന് ജേക്കബ് തോമസ്

വി.ആര്‍.എസ് ആവശ്യപ്പെട്ട് സര്‍ക്കാരിന് നല്‍കിയ അപേക്ഷ പരിഗണിക്കുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് ഹരജി.

സ്വയം വിരമിക്കാന്‍ അനുവദിക്കണമെന്ന് ജേക്കബ് തോമസ്

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സ്വയം വിരമിക്കല്‍ ആവശ്യപ്പെട്ട് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. വി.ആര്‍.എസ് ആവശ്യപ്പെട്ട് സര്‍ക്കാരിന് നല്‍കിയ അപേക്ഷ പരിഗണിക്കുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് ഹരജി.

നാളെ ട്രൈബ്യൂണല്‍ ഹരജി പരിഗണിക്കും. സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ട്രൈബ്യൂണല്‍ ഉത്തരവ് ഇതുവരെയും നടപ്പാക്കിയിട്ടില്ല. ഇത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കാനൊരുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ ജോലി ചെയ്യാതെ ശമ്പളം കൈപറ്റാനാവില്ലെന്ന് ഹരജിയില്‍ പറയുന്നു.