LiveTV

Live

Kerala

മലേഷ്യയിലേക്ക് മനുഷ്യക്കടത്ത്; മലയാളികളടക്കം കുടുങ്ങി കിടക്കുന്നു 

വാഗ്ദാനം ചെയ്ത കപ്പലിലെ ജോലി നല്‍കാതെ ഏജന്റുമാര്‍ പറ്റിച്ചതായി ഇരകള്‍ മീഡിയവണിനോട് പറഞ്ഞു.

മലേഷ്യയിലേക്ക് മനുഷ്യക്കടത്ത്; മലയാളികളടക്കം കുടുങ്ങി കിടക്കുന്നു 

സംസ്ഥാനത്ത് നിന്ന് മലേഷ്യയിലേക്ക് മനുഷ്യക്കടത്ത്. ഏജന്റുമാര്‍ മുഖേനെ കപ്പലിലെ ജോലിക്കായി മലേഷ്യയിലേക്ക് എത്തിയ മലയാളി യുവാക്കള്‍ തട്ടിപ്പിന് ഇരയായി. വാഗ്ദാനം ചെയ്ത കപ്പലിലെ ജോലി നല്‍കാതെ ഏജന്റുമാര്‍ പറ്റിച്ചതായി ഇരകള്‍ മീഡിയവണിനോട് പറഞ്ഞു. ഇതിന് പുറമേ വിസിറ്റിങ് വിസയിലും ജോലി വാഗ്ദാനം ചെയ്തു ഏജന്റുമാര്‍ വലിയ തട്ടിപ്പ് നടത്തുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തി.

കപ്പലില്‍ സീമാന്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഏജന്റുമാര്‍ കോട്ടയം,കണ്ണൂര്‍ സ്വദേശികളടങ്ങുന്ന യുവാക്കളുടെ സംഘത്തെ മലേഷ്യയിലെത്തിച്ചത്. വിസയ്ക്കും മറ്റ് ചിലവുകള്‍ക്കുമായി രണ്ട് ലക്ഷം രൂപയും ഈടാക്കി. എന്നാല്‍ ലഭിച്ചത് ബോട്ടിലെ പണി. പിന്നീട് കരയിലേക്ക് മാറ്റി. എല്ലാം നിയമവിരുദ്ധമാണെന്ന് മനസിലാക്കിയപ്പോഴേക്കും വൈകി. പരാതിപ്പെട്ടയാളെ ഏജന്റ് മര്‍ദ്ദിച്ചതായും ഇവര്‍ പറയുന്നു.

ഇത്തരത്തില്‍ നിരവധി പേര്‍ തട്ടിപ്പിന് ഇരയായായെന്നാണ് വിവരം. ഇവരെ രക്ഷപ്പെടുത്താനായി മലയാളികളും സാമൂഹിക പ്രവര്‍ത്തകരുമായ ആബിദ് അടിവാരം, നസീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ നിയമവിരുദ്ധമായി ജോലി ചെയ്ത ഒരാളുടെ കൈവിരലുകള്‍ ജോലിക്കിടെ അറ്റുപോയ സംഭവം അടുത്തിടെ പുറത്ത് വന്നിരുന്നു.