LiveTV

Live

Kerala

പാലക്കാട് മരുതിന്‍കാട് ക്വാറിയില്‍ വന്‍തോതിലുള്ള ഖനനം തുടരുന്നു  

പാലക്കാട് ജില്ലയിലെ കരിമ്പ മരുതിന്‍കാട് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന വന്‍കിട ക്വാറിക്ക് സമീപത്ത് 13 സ്ഥലത്താണ് ഉരുള്‍പൊട്ടലുണ്ടായത്.

പാലക്കാട് മരുതിന്‍കാട് ക്വാറിയില്‍ വന്‍തോതിലുള്ള ഖനനം തുടരുന്നു  

പാലക്കാട് ജില്ലയിലെ കരിമ്പ മരുതിന്‍കാട് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന വന്‍കിട ക്വാറിക്ക് സമീപത്ത് 13 സ്ഥലത്താണ് ഉരുള്‍പൊട്ടലുണ്ടായത്. വ്യാജരേഖയുണ്ടാക്കിയാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്നാണ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പറയുന്നത്. ഒരു മലയുടെ മൂന്ന് തട്ടുകള്‍ പൂര്‍ണമായും ക്വാറി മാഫിയ ഖനനം നടത്തി കഴിഞ്ഞു.

ഒരു മല മുഴുവന്‍ പൊട്ടിച്ച് തീര്‍ത്തു കഴിഞ്ഞു ക്വാറി മാഫിയ. തങ്ങള്‍ക്ക് എല്ലാവിധ അനുമതിയുമുണ്ടെന്ന ബോര്‍ഡ് സ്ഥാപിച്ചാണ് ഖനനം. എന്നാല്‍ അതീവ പാരിസ്ഥിതിക പ്രധാന്യംഉള്ള പാലക്കയം വില്ലേജ് പരിധിയിലാണ് ക്വാറിയുടെ പല ഭാഗങ്ങളെന്നും കരിമ്പ പഞ്ചായത്ത് വൈസ് പ്രസിഡന്‍റുതന്നെ പറയുന്നു.

ഈ ക്വാറിക്ക് സമീപത്ത് 13 സ്ഥലത്ത് ഉരുള്‍പൊട്ടലുണ്ടായി. ക്വാറിയില്‍ വന്‍ സ്ഫോടനമാണ് നടക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. ക്വാറിയുടെ പ്രവര്‍ത്തനം മൂലം സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നതായും പരാതിയുണ്ട്.