LiveTV

Live

Kerala

സംസ്ഥാനത്ത് സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ 

ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഈ മാസം ആദ്യത്തിലാണ് സ്വര്‍ണം പവന് 28,000 രൂപ കടന്നത്.

സംസ്ഥാനത്ത് സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ 

ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ കൂടി 3,580രൂപയായി. ഒരു പവൻ സ്വർണത്തിന് 28,640 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഈ മാസം ആദ്യത്തിലാണ് സ്വര്‍ണം പവന് 28,000 രൂപ കടന്നത്.

ഇടക്ക് നേരിയ തോതിലുളള വിലക്കുറവ് മാത്രമാണുണ്ടായത്. രണ്ട് ദിവസങ്ങളായി വില 28,000ത്തിൽ നിന്ന് മേൽപ്പോട്ട് ഉയരുകയാണ്. ജൂലൈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 26,120 രൂപയും കുറഞ്ഞ നിരക്ക് 24,920 രൂപയായിരുന്നു. നവംബര്‍ മാസം വരെ സ്വര്‍ണത്തിന് വില കുറയില്ലെന്ന് സാന്പത്തിക വിദഗ്ധര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണവിലകുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്.

ഇതോടൊപ്പം കഴിഞ്ഞ ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ ഉയർത്തിയതും രാജ്യത്തെ സ്വർണവില കുതിക്കാന്‍ കാരണമായി. അമേരിക്കയിലെ സാമ്പത്തിക നികുതി തര്‍ക്കങ്ങളും ഓഹരി വിപണിയെ വലിയ രീതിയിലാണ് സ്വാധീനിച്ചത്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതും സ്വര്‍ണവില കുതിച്ച് ഉയരാന്‍ കാരണമായിട്ടുണ്ട്.