LiveTV

Live

Kerala

ഓട്ടിസം ബാധിച്ച കുട്ടിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം; മറച്ചുവെച്ചതിന് ക്ലാസ് ടീച്ചര്‍ക്കെതിരേയും കേസ്

പീഡനത്തിന് ഇരയായ വിവരം കുട്ടി പറഞ്ഞിട്ടും ക്ലാസ് ടീച്ചര്‍ അത് പൊലീസിനെ അറിയിച്ചിരുന്നില്ല. ആരോപണ വിധേയനായ അധ്യാപകനെ ഇതുവരെ പിടികൂടിയില്ല.

ഓട്ടിസം ബാധിച്ച കുട്ടിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം; മറച്ചുവെച്ചതിന് ക്ലാസ് ടീച്ചര്‍ക്കെതിരേയും കേസ്

ഓട്ടിസം ബാധിച്ച കുട്ടിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം മറച്ച് വെച്ചതിന് ക്ലാസ് ടീച്ചര്‍ക്കെതിരേയും കേസെടുത്തേക്കും. പീഡനത്തിന് ഇരയായ വിവരം കുട്ടി പറഞ്ഞിട്ടും ക്ലാസ് ടീച്ചര്‍ അത് പൊലീസിനെ അറിയിച്ചിരുന്നില്ല. ആരോപണ വിധേയനായ അധ്യാപകനെ ഇതുവരെ പിടികൂടിയില്ല.

ഓട്ടിസം ബാധിച്ച മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്കൂള്‍ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ച പരാതിയിൽ കേസെടുത്തെങ്കിലും ഇതുവരെ പ്രതിയെ പിടികൂടാനായിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരം. പീഡനം നടന്ന കാര്യം ക്ലാസ് ടീച്ചറോട് കുട്ടി പറഞ്ഞിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പീഡനവിവരം അറിഞ്ഞിട്ടും പുറത്ത് പറയുകയോ പോലീസിനെ അറിയിക്കുകയോ ചെയ്തില്ല എന്നതും കുറ്റകരമായ അനാസ്ഥയാണ്.

അതുകൊണ്ട് തന്നെ ക്ലാസ് ടീച്ചർക്കെതിരെയും കേസ്‌ എടുക്കാനാണ് പൊലീസ് ആലോചിക്കുന്നത്. അതിനിടെ കുട്ടി വിദഗ്ധ പാനലിന് നല്‍കിയ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. സംഭവ ദിവസം അദ്ധ്യാപകൻ ധരിച്ചിരുന്ന വേഷമുള്‍പ്പെടെയുള്ളവയുടെ വിശദാംശങ്ങള്‍ നല്‍കിയതിനൊപ്പം രേഖാചിത്രവും കുട്ടി വരച്ചു നല്‍കിയിരുന്നു. ചോക്ലേറ്റ് വാങ്ങി കൊടുത്ത ശേഷമായിരുന്നു പീഡിപ്പിച്ചത്.

മൊബൈലിൽ കാണിച്ച് കൊടുത്ത അശ്ലീല വീഡിയോയും കുട്ടി പാനലിന് കൈമാറി. സംഭവം പുറത്ത് പറഞ്ഞാൽ അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അദ്ധ്യാപകരുടെ ടോയ്ലെറ്റിൽ വെച്ചാണ് പീഡിപ്പിച്ചത് തുടങ്ങിയ വിവരങ്ങളെല്ലാം അടങ്ങുന്ന റിപ്പോർട്ടാണ് വിദഗ്ധ പാനൽ പോലീസിന് കൈമാറിയത്. വിശദമായ റിപ്പോർട്ട് കൈമാറിയിട്ടും പ്രതിയെ പിടിക്കാൻ തയ്യാറാകാത്തതിനെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ ഡി.ജി.പി, സിറ്റി പോലീസ് കമീഷണർ എന്നിവർക്ക് പരാതി നൽകി.