LiveTV

Live

Kerala

ഇടുക്കി കുട്ടിക്കാനത്ത് ലോറി മറിഞ്ഞ് മൂന്ന് മരണം  

തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. തമിഴ്നാട്ടില്‍ നിന്നും കോട്ടയത്തേക്ക് ചരക്കുമായി പോയ ലോറിയാണ് അപകടത്തില്‍പെട്ടത്.

ഇടുക്കി കുട്ടിക്കാനത്ത് ലോറി മറിഞ്ഞ് മൂന്ന് മരണം  

ഇടുക്കി കുട്ടിക്കാനത്തിനടുത്ത് വളഞ്ഞാങ്ങാനത്ത് ചരക്കുലോറി മറിഞ്ഞ് മൂന്ന് പേര് മരിച്ചു. തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. തമിഴ്നാട്ടില്‍ നിന്നും കോട്ടയത്തേക്ക് ചരക്കുമായി പോയ ലോറിയാണ് അപകടത്തില്‍പെട്ടത്. മരിച്ച മൂന്നുപേരില്‍ ഒരാളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

ഇവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.