LiveTV

Live

Kerala

കേരളത്തില്‍ കെട്ടിട നിര്‍മാണം നിയന്ത്രിക്കാന്‍ ആലോചന  

ഓരോ പ്രദേശത്തിനും അനുയോജ്യമായ നിര്‍മാണ രീതികളിലേക്ക് മാറുക എന്നതാണ് റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്‍റെ നിര്‍ദേശം.

 കേരളത്തില്‍ കെട്ടിട നിര്‍മാണം നിയന്ത്രിക്കാന്‍ ആലോചന  

കേരളത്തില്‍ കെട്ടിട നിര്‍മാണം നിയന്ത്രിക്കാനും ഭൂവിനിയോഗത്തിന് മാനദണ്ഡം കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചന. ഇതിനായി നിയമനിര്‍മാണം നടത്തുമെന്ന് റീ ബില്‍ഡ് കേരള ഇനീഷ്യേറ്റിവ് സി.ഇ.ഒ വി. വേണു പറഞ്ഞു. ഇതേക്കുറിച്ച് ബന്ധപ്പെട്ട എല്ലാവരുമായും ഉടന്‍ ചര്‍ച്ചകള്‍ ആരംഭിക്കും.

ഓരോ പ്രദേശത്തിനും അനുയോജ്യമായ നിര്‍മാണ രീതികളിലേക്ക് മാറുക എന്നതാണ് റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്‍റെ നിര്‍ദേശം. ഇതിന് പാകത്തില്‍ നിയമങ്ങള്‍ ഉടച്ചുവാര്‍ക്കും. ചില പ്രദേശങ്ങള്‍ക്ക് മാത്രമായി നിയമങ്ങളും ചട്ടങ്ങളും വേണ്ടിവരുമെന്ന് റീ ബില്‍ഡ് കേരള സി.ഇ.ഒ വി വേണു മീഡിയവണ്‍ വ്യൂ പോയന്‍റില്‍ പറഞ്ഞു. ഭൂവിനിയോഗത്തിന് കര്‍ശനമായ മാനദണ്ഡം വേണമെന്നും റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവ് നിര്‍ദേശിക്കുന്നു.

ഇവ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രത്യാഘാതങ്ങളുണ്ടാകുക സ്വാഭാവികമാണ്. പ്രളയവും പ്രകൃതി ദുരന്തങ്ങളും ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഈ നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് റീ ബില്‍ഡ് കേരള മുന്‍കൈ എടുക്കുമെന്നും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ ഡോ. വി വേണു പറഞ്ഞു.