LiveTV

Live

Kerala

തുഷാര്‍ വെള്ളാപ്പള്ളിയുടെ വണ്ടിചെക്ക് കേസ്; നാളെ തെളിവെടുപ്പ്  

തെളിവ് നൽകാൻ പരാതിക്കാരനെ അജ്‌മാൻ പബ്ലിക് പ്രോസിക്യൂഷന്‍ വിളിപ്പിച്ചു.

തുഷാര്‍ വെള്ളാപ്പള്ളിയുടെ വണ്ടിചെക്ക് കേസ്; നാളെ തെളിവെടുപ്പ്  

ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ വണ്ടിചെക്ക് കേസിൽ തെളിവെടുപ്പ് നാളെ തുടങ്ങും. തെളിവ് നൽകാൻ പരാതിക്കാരനെ അജ്‌മാൻ പബ്ലിക് പ്രോസിക്യൂഷന്‍ വിളിപ്പിച്ചു. നാളെ രേഖകളുമായി ഹാജരാകുമെന്ന് നാസിൽ അബ്ദുള്ള മീഡിയവണിനോട് പറഞ്ഞു. ഒത്തുതീർപ്പ് വ്യവസ്ഥയിലെ പുരോഗതി വ്യക്തമായതിന് ശേഷമെ തുടര്‍ ചര്‍ച്ചകളുണ്ടാവൂ എന്നും നാസില്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.