LiveTV

Live

Kerala

സ്വത്ത് തർക്കം: മകൻ അമ്മയെ വെട്ടിക്കൊന്നു

സ്വത്ത് തർക്കം: മകൻ അമ്മയെ വെട്ടിക്കൊന്നു

കോതമംഗലം നാഗഞ്ചേരിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കല്ലിങ്കപ്പറമ്പിൽ കുട്ടപ്പന്റെ ഭാര്യ കാർത്ത്യായനിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്.

34 വയസ്സുള്ള ബൈജുവാണ് അമ്മയെ വെട്ടിക്കൊന്നത്. അമ്മ ഉറങ്ങിക്കിടക്കുമ്പോഴാണ് ഈ ക്രൂരകൃത്യം നടന്നത്. മകള്‍ക്ക് സ്വത്ത് നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരന്തരമായി ബൈജു അമ്മയോട് വഴക്കിടാറുണ്ടായിരുന്നു. പ്രതി കൃത്യത്തിന് ശേഷം പൊലീസില്‍ കീഴടങ്ങി.