LiveTV

Live

Kerala

മോദി സ്തുതി, കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ തര്‍ക്കം തുടരുന്നു

തന്റെ നിലപാടില്‍ നിന്ന് തരൂര്‍ പിന്നോട്ട് പോകാത്ത പശ്ചാത്തലത്തില്‍ മോദി സ്തൂതി വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചയാകും.

മോദി സ്തുതി, കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ തര്‍ക്കം തുടരുന്നു

മോദി അനൂകൂല പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കടയിലെ തര്‍ക്കം തുടരുന്നു. മോദിയെ അനുകൂലിച്ച് ശശി തരൂര്‍ എം.പി നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ആര് പറഞ്ഞാലും മോദിയുടെ ദുഷ്ടചെയ്തികള്‍ മറച്ചു വയ്ക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു. തന്നെ ആരും പാഠം പഠിപ്പിക്കേണ്ടതില്ലെന്നും, മോദി ചെയ്ത നല്ല കാര്യങ്ങള്‍ അംഗീകരിക്കണമെന്നും ശശി തരൂര്‍ ആവര്‍ത്തിച്ചു.

നരേന്ദ്രമോദിയെ എപ്പോഴും കുറ്റം പറയുന്നത് നല്ലതല്ലെന്ന ജയറാം രമേശിന്റെ പ്രസ്താവനയെ ന്യായീകരിച്ച ശശി തരൂരിനെതിരെയാണ് സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരിക്കുന്നത്. പാര്‍ട്ടി വേദിയിലായിരുന്നു ശശി തരൂര്‍ തന്റെ അഭിപ്രായം പറയേണ്ടിയിരുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് പൊതുവെ അസ്വീകാര്യമായ നിലപാട് ആണ് മോദി പിന്തുടരുന്നതെന്നും, ആര് പറഞ്ഞാലും മോദിയുടെ ദുഷ്ടചെയ്തികള്‍ മറച്ചു വയ്ക്കാനാകില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കക്കൂസും, ഗ്യാസ് സിലണ്ടര്‍ നല്‍കിയത് നല്ല കാര്യം അംഗീകരിക്കണമെന്ന നിലപാട് ആര്‍ത്തിച്ച് ശശിതരൂര്‍ രംഗത്ത് വന്നു. കക്കൂസില്‍ ഉപയോഗിക്കാന്‍ വെള്ളമില്ലാത്തതും, തുടര്‍ച്ചായി ഗ്യാസ് ഉപയോഗിക്കാന്‍ പണമില്ലാത്തതും വിമര്‍ശന വിധേയമാക്കണമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. കാര്യങ്ങള്‍ മനസിലാക്കാതെയാണ് നേതാക്കള്‍ പ്രതികരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു.

തന്റെ നിലപാടില്‍ നിന്ന് തരൂര്‍ പിന്നോട്ട് പോകാത്ത പശ്ചാത്തലത്തില്‍ മോദി സ്തുതി വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചയാകും.