LiveTV

Live

Kerala

തീവ്രവാദ ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത റഹീമിനെ വിട്ടയച്ചു

27 മണിക്കൂര്‍ എന്‍.ഐ.എ അടക്കമുള്ള വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ റഹീമിനെ ചോദ്യം ചെയ്തു. എന്നിട്ടും ലക്ഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധപ്പെട്ട തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നാണ് സൂചന... 

തീവ്രവാദ ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത റഹീമിനെ വിട്ടയച്ചു

തീവ്രവാദികള്‍ക്ക് സഹായം ചെയ്തു കൊടുത്തെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂര്‍ സ്വദേശി റഹീമിനെ വിട്ടയച്ചു. ഇന്നലെ വൈകിട്ട് നാലു മണിയോടെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ആരംഭിച്ച ചോദ്യം ചെയ്യലിന് ശേഷം ഇന്ന് വൈകിട്ട് ഏഴരയോടെയാണ് വിട്ടയച്ചത്. അവശ്യമെങ്കില്‍ ഹാജരാകണമെന് റഹീമിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Also read: തീവ്രവാദ കേസില്‍ 25 വര്‍ഷം അഴിക്കുള്ളില്‍; ഒടുവില്‍ ആ 11 പേര്‍ക്കും മോചനം

Also read: തീവ്രവാദസംഘങ്ങളെ സഹായിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത റഹീമിനെ കള്ളക്കേസില്‍ കുടുക്കിയതെന്ന് അഭിഭാഷകന്‍

ലഷ്‌കര്‍ ഇ ത്വയ്ബയില്‍ പെട്ട ആറ് പേര്‍ തമിഴ്‌നാട്ടില്‍ എത്തിയിരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവര്‍ക്ക് കേരളത്തില്‍ നിന്നും സഹായം നല്‍കിയത് കൊടുങ്ങല്ലൂര്‍ സ്വദേശിയായ റഹിമാണെന്ന് ആരോപണത്തെ തുടര്‍ന്ന് എറണാകുളം സി.ജെ.എം കോടതിയില്‍ നേരിട്ട് ഹാജരാകാനെത്തിയ റഹീമിനെ നാടകീയമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ച റഹീമിനെ ഇന്നലെ വൈകിട്ട് നാല് മണി മുതല്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. 27 മണിക്കൂര്‍ എന്‍.ഐ.എ അടക്കമുള്ള വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.

ലക്ഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധപ്പെട്ട തെളിവുകളൊന്നും കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് വിട്ടയച്ചതെന്നാണ് സൂചന. എന്നാല്‍, നാളെ രാവിലെ 11 ന് വീണ്ടും ഹാജരാകണമെന്ന് റഹിമിനോട് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. റഹീമിനെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് കുടുംബവും എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയിരുന്നു. ഇവരോടൊപ്പമാണ് റഹിമിനെ വിട്ടയച്ചത്.

റഹീമിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്ന് അഭിഭാഷകന്‍ കഴിഞ്ഞ ദിവസം മീഡിയവണ്ണിനോട് പറഞ്ഞിരുന്നു.