LiveTV

Live

Kerala

തീവ്രവാദികൾക്ക് സഹായം ചെയ്തെന്ന് സംശയം: റഹീമിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു

ശ്രീലങ്കയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് കടന്ന ലഷ്കര്‍ ഇ ത്വയ്ബ ബന്ധമുള്ള തീവ്രവാദികള്‍ക്ക് റഹീമിന്റെ സഹായം ലഭിച്ചെന്ന വിവര പ്രകാരമാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്.

തീവ്രവാദികൾക്ക് സഹായം ചെയ്തെന്ന് സംശയം: റഹീമിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു

തീവ്രവാദികൾക്ക് സഹായം ചെയ്തെന്ന സംശയത്താല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂർ സ്വദേശി റഹീമിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ശ്രീലങ്കയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് കടന്ന ലഷ്കര്‍ ഇ ത്വയ്ബ ബന്ധമുള്ള തീവ്രവാദികള്‍ക്ക് റഹീമിന്റെ സഹായം ലഭിച്ചെന്ന വിവര പ്രകാരമാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്.

ബഹ്റൈനിൽ നിന്നും രണ്ട് ദിവസം മുന്‍പ് നാട്ടിലെത്തിയ റഹീം ഇന്നലെ വൈകുന്നേരം എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരായ സമയത്താണ് പൊലീസിന്റെ പിടിയിലായത്. തമിഴ്നാട്ടിലെത്തിയ ലഷ്കര്‍ സംഘത്തില്‍ റഹീം അബ്ദുല്‍ഖാദര്‍ എന്ന മലയാളി ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തകള്‍ക്കിടയിലായിരുന്നു റഹീം കോടതിയിലെത്തിയത്. പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും കോടതിയുടെ സാന്നിധ്യത്തില്‍ സത്യാവസ്ഥ ബോധ്യപ്പെടുത്താനാണ് ഹാജരായതെന്നുമാണ് റഹീം പറയുന്നത്. കസ്റ്റഡിയിലെടുത്ത റഹീമിനെ എന്‍.ഐ.എ ഉദ്യോഗസ്ഥരും തമിഴ്നാട്ടില്‍ നിന്നെത്തിയ പൊലീസ് ഉദ്യോഗസ്ഥരും ചോദ്യം ചെയ്തു.

റഹീമിന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ തമിഴ്നാട്ടില്‍ നിന്ന് രണ്ട് പേരെ ചോദ്യം ചെയ്തതായി സൂചനയുണ്ട്. റഹിമിന്റെ പഴയ സഹപ്രവർത്തകയെയും പൊലീസ് കസറ്റഡിയിലെടുത്തിരുന്നു. ഇവരെയും വിവിധ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തു. പാകിസ്ഥാന്‍ സ്വദേശിയും 5 ശ്രീലങ്കന്‍ തമിഴ് വംശജരുമടങ്ങുന്ന ലഷ്കര്‍ ബന്ധമുള്ള ഭീകരര്‍ തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലടക്കം ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.