LiveTV

Live

Kerala

നിഷ ജോസ് കെ മാണി യു.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കും 

പി. ജെ ജോസഫ് വിഭാഗം എതിര്‍ക്കില്ലെന്നാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്.

നിഷ ജോസ് കെ മാണി യു.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കും 

പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണി യു.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കും. പി. ജെ ജോസഫ് വിഭാഗം എതിര്‍ക്കില്ലെന്നാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് നാളെ യോഗം ചേരും.

സെപ്തംബര്‍ 23നാണ് പാലായിലെ ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 27ന് നടക്കും. സെപ്തംബര്‍ നാല് വരെ നാമനിര്‍ദേശ പത്രിക നല്‍കാം. അഞ്ചിന് പത്രികകളുടെ സൂക്ഷപരിശോധന നടക്കും. സെപ്തംബര്‍ ഏഴ് ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

കെ.എം മാണി അന്തരിച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതുവരെ യു.ഡി.എഫിന്‍റെ സുരക്ഷിത മണ്ഡലങ്ങളില്‍ ഒന്നാണ് പാല. എന്നാല്‍ ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും രണ്ട് തട്ടില്‍ നില്‍ക്കുന്നത് യു.ഡി.എഫിന് വെല്ലുവിളിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തകര്‍ച്ച നേരിട്ട എല്‍.ഡി.എഫിനെ സംബന്ധിച്ചും നിര്‍ണായകമാണ് പാലാ ഉപതെരഞ്ഞെടുപ്പ്.