LiveTV

Live

Kerala

“റഹീമിനെ കള്ളക്കേസില്‍ കുടുക്കിയതാണ്; ഒരു സംഘടനയുമായും ബന്ധമില്ല”: മാതാവ് 

മകനെ ഇനി കാണാന്‍ കഴിയുമോ എന്നറിയില്ല. 10 വര്‍ഷത്തോളം വിദേശത്ത് ജോലി ചെയ്ത ആളാണ് റഹീമെന്നും ഉമ്മ മീഡിയവണിനോട് പറഞ്ഞു.

“റഹീമിനെ കള്ളക്കേസില്‍ കുടുക്കിയതാണ്; ഒരു സംഘടനയുമായും ബന്ധമില്ല”: മാതാവ് 

ലഷ്കര്‍ ഭീകരര്‍ക്ക് സഹായം ചെയ്തെന്ന് ആരോപിച്ച് കൊച്ചിയില്‍ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത റഹീമിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ഉമ്മയും ഭാര്യയും. റഹീമിന് ഒരു സംഘടനയുമായും ബന്ധമില്ലെന്ന് മാതാവ് പറഞ്ഞു.

മകനെ ഇനി കാണാന്‍ കഴിയുമോ എന്നറിയില്ല. 10 വര്‍ഷത്തോളം വിദേശത്ത് ജോലി ചെയ്ത ആളാണ് റഹീമെന്നും ഉമ്മ മീഡിയവണിനോട് പറഞ്ഞു.

തമിഴ്നാട്ടിലെത്തിയ ലഷ്കര്‍ ഭീകരര്‍ക്ക് സഹായം ചെയ്തെന്ന് ആരോപിച്ച് കൊച്ചിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂർ സ്വദേശി അബ്ദുല്‍ ഖാദര്‍ റഹീമിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഹൈക്കോടതിയില്‍ നിന്ന് വിളിച്ചിറക്കി കേരള പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ തമിഴ്നാട് ക്യു ബ്രാഞ്ചാണ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്.

ശ്രീലങ്കയിൽ നിന്ന് ലഷ്കര്‍ ബന്ധമുള്ള തീവ്രവാദികൾ കടൽമാർഗം തമിഴ്നാട്ടിലേക്ക് കടന്നുവെന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംശയം തോന്നിയ സ്ത്രീ ഉള്‍പ്പടെ ആറ് പേരെ തമിഴ്നാട്ടിലെ തിരുവാരൂരില്‍ നിന്നും കോയമ്പത്തൂര്‍ നിന്നുമായി പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ സംഘവുമായി ആശയവിനിമയം നടത്തിയെന്ന് ആരോപിച്ചാണ് കൊച്ചിയിൽ അബ്ദുൽ ഖാദർ റഹീമിനെ പിടികൂടിയത്. കൂടുതൽ ആളുകളെ തമിഴ്നാട്ടിൽ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിൽ റഹീമിനെ ചോദ്യം ചെയ്യുന്നത് തുടരും.

റഹീമിനൊപ്പം കസ്റ്റഡിയിലെടുത്ത യുവതിയെയും വിവിധ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു. ബഹ്റൈനിൽ പെൺവാണിഭ സംഘത്തിൽ നിന്ന് യുവതിയെ രക്ഷപ്പെടുത്തിയതിന്റെ പ്രതികാരമായി തന്നെ കേസിൽ കുടുക്കിയെന്നാണ് റഹീം പറയുന്നത്.