LiveTV

Live

Kerala

സ്ത്രീവിരുദ്ധ പരാമർശം: രാജ്‌മോഹൻ ഉണ്ണിത്താനെതിരെ കേസെടുത്തു

സ്ത്രീവിരുദ്ധ പരാമർശം: രാജ്‌മോഹൻ ഉണ്ണിത്താനെതിരെ കേസെടുത്തു

സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ പേരിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. കാസർകോട് ചിറ്റാരിക്കാലിൽ കോൺഗ്രസ് നടത്തിയ പൊതുയോഗത്തിനിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് കാണിച്ച് ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജെയിംസ് പന്തമാക്കലാണ് പരാതി നല്‍കിയത്. ജെയിംസ് പന്തമാക്കലിനെ മർദിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ കോൺഗ്രസ് പ്രവർത്തകർക്ക് നല്‍കിയ സ്വീകരണത്തിൽ ആണ് രാജ്മോഹൻ ഉണ്ണിത്താൻ വിവാദ പരാമർശം നടത്തിയത്.