LiveTV

Live

Kerala

തൃശൂരില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബോട്ട് പൊലീസ് പിടിച്ചെടുത്തു  

തൃശൂരില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബോട്ട് പൊലീസ് പിടിച്ചെടുത്തു  

ഇന്നലെ രാത്രി തൃശൂർ കയ്പമംഗലത്തിനടുത്ത് കടലിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട ബോട്ട് പൊലീസ് പിടികൂടി. തൃശൂർ ചാവക്കാട് മുനക്ക കടവിൽ വെച്ചാണ് ബോട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പൊന്നാനിയിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടാണ് ഇതെന്ന് പരിശോധനയിൽ തെളിഞ്ഞു.

കടലിൽ അഞ്ച് കിലോമീറ്റർ പരിധിക്കുള്ളിൽ മൂന്ന് ബോട്ടുകൾ സംശയകരമായ രീതിയിൽ കണ്ടെന്നായിരുന്നു വിവരം. മൽസ്യ തൊഴിലാളികളാണ് വിവരം നൽകിയത്. പൊലീസും ഫിഷറീസ് അധികൃതരും ബോട്ടുകൾ സഞ്ചരിച്ച ഭാഗം ലക്ഷ്യമാക്കി തിരച്ചിൽ നടത്തുകയായിരുന്നു. സംഭവത്തില്‍ വേറെ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് നിലവില്‍ വ്യക്തമല്ല.