LiveTV

Live

Kerala

പാകിസ്താനിലെ രാഷ്ട്രീയനേതാവായിരുന്ന ബി.എം കുട്ടി അന്തരിച്ചു

പാകിസ്താനി അവാമി ലീഗ്, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, പാകിസ്താന്‍ നാഷണല്‍ പാര്‍ട്ടി എന്നിവയില്‍ പ്രവര്‍ത്തിച്ചു.

പാകിസ്താനിലെ രാഷ്ട്രീയനേതാവായിരുന്ന ബി.എം കുട്ടി അന്തരിച്ചു

പാകിസ്താനിലെ മലയാളിയായ രാഷ്ട്രീയ നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബി.എം കുട്ടി അന്തരിച്ചു. മലപ്പുറം തിരൂര്‍ വെലത്തൂര്‍ സ്വദേശിയാണ് ബി.എം കുട്ടി. ഞായറാഴ്ച രാവിലെ കറാച്ചിയിലായിരുന്നു അന്ത്യം.

1930 ല്‍ തിരൂരില്‍ ജനിച്ച ബിയ്യത്ത് മൊഹിയുദ്ദീന്‍ കുട്ടി എന്ന ബി.എം കുട്ടി, ആറ് പതിറ്റാണ്ടിലധികമായി പാകിസ്താനില്‍ വിവിധ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ഭാഗമായിരുന്നു. പാകിസ്താനി അവാമി ലീഗ്, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, പാകിസ്താന്‍ നാഷണല്‍ പാര്‍ട്ടി എന്നിവയില്‍ പ്രവര്‍ത്തിച്ചു. സാധാരണക്കാരനോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു ബി.എം കുട്ടിയുടെ പ്രവര്‍ത്തനശൈലി. ഇന്ത്യയിലെത്തുമ്പോഴെല്ലാം ബി.എം കുട്ടി തിരൂര്‍ വൈലത്തൂരുള്ള തറവാട് വീട്ടിലേക്ക് എത്തുമായിരുന്നു.

നിരവധി രചനകള്‍ നടത്തിയ അദ്ദേഹത്തിന്റെ സിക്സ്റ്റി ഇയേഴ്‌സ് ഇന്‍ സെല്‍ഫ് എക്‌സൈല്‍ - എ പൊളിറ്റിക്കല്‍ ഓട്ടോബയോഗ്രഫി' എന്ന കൃതി ഏറെ ശ്രദ്ധേയമാണ്. ഇതിന്റെ മലയാള വിവര്‍ത്തനം പ്രസിദ്ധീകരണത്തിന്റെ അന്തിമഘട്ടത്തിലിരിക്കുമ്പോഴാണ് ബി.എം കുട്ടിയുടെ വിയോഗം.