LiveTV

Live

Kerala

ബാലഭാസ്കറിന്‍റെ മരണം: ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന് ബന്ധുക്കള്‍

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ഉള്‍പ്പെട്ടിട്ടും ആ ദിശയില്‍ അന്വേഷണം നടക്കാത്തത് എന്തുകൊണ്ടെന്നും ബന്ധുക്കള്‍

ബാലഭാസ്കറിന്‍റെ മരണം: ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന് ബന്ധുക്കള്‍

ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന് ബന്ധുക്കള്‍. ഡ്രൈവര്‍ അര്‍ജുന്‍റെ മൊഴിമാറ്റവും അന്വേഷിക്കണം. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് ബാലഭാസ്കറിന്‍റെ ബന്ധു പ്രിയ വേണുഗോപാല്‍ മീഡിയവണിനേോട് പറഞ്ഞു.

അപകടം നടന്ന സമയത്ത് താന്‍ ആണ് വണ്ടിയോടിച്ചതെന്നാണ് ഡ്രൈവര്‍ അര്‍ജുന്‍ പറഞ്ഞിരുന്നത്. ഇത് പിന്നീട് തിരുത്തി. വണ്ടിയോടിച്ചത് ആരാണെന്ന് വ്യക്തമായതിനാല്‍ അര്‍ജുന്‍റെ മൊഴിമാറ്റം അന്വേഷിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ബാലഭാസ്കറിന്‍റെയും സംശയനിഴലിലുള്ളവരുടെയും ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും പ്രിയ ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ഉള്‍പ്പെട്ടിട്ടും ആ ദിശയില്‍ അന്വേഷണം നടക്കാത്തത് എന്തുകൊണ്ടെന്നും ബന്ധുക്കള്‍ ചോദിക്കുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ല. കേസില്‍ കൂടുതല്‍ വിശദമായ അന്വേഷണം വേണമെന്ന് പ്രിയ വേണുഗോപാല്‍ ആവശ്യപ്പെട്ടു.