LiveTV

Live

Kerala

ഓട്ടിസം ബാധിച്ച കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; അധ്യാപകന്‍ ഒളിവില്‍

പ്രതിയായ അധ്യാപകന്‍ സന്തോഷിനെ പൊലീസ് ഇതുവരെ പിടികൂടിയില്ല. ഉന്നതബന്ധം ഉപയോഗിച്ച് പ്രതി ഒളിവില്‍ തുടരുന്നതായി കുട്ടിയുടെ കുടുംബം ആരോപിച്ചു. സ്കൂള്‍ അധികൃതര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും കുടുംബം

ഓട്ടിസം ബാധിച്ച കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; അധ്യാപകന്‍ ഒളിവില്‍

തിരുവനന്തപുരം ശ്രീകാര്യത്ത് ഓട്ടിസം ബാധിച്ച കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട്. കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കുട്ടിയുടെ അദ്ധ്യാപകനും പ്രതിയുമായ സന്തോഷ് കുമാറിനെ പൊലീസ് സംരക്ഷിക്കുകയാണെന്ന് മാതാവ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി.

തിരുവനന്തപുരം ശ്രീകാര്യം സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകന്‍ സന്തോഷ് കുമാര്‍ ഓട്ടിസം ബാധിച്ച കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കഴിഞ്ഞ മാസം 27നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. വൈദ്യപരിശോധനാഫലം ആവശ്യമാണെന്നായിരുന്നു പൊലീസിന്‍റെ വാദം. ഒന്നോ അതിലധികമോ തവണ കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ലഭിച്ചിട്ടും പൊലീസ് നടപടിയുണ്ടായിട്ടില്ല.

കണക്ക് പുസ്തകം വലിച്ച് കീറി കുട്ടി പുറത്തേക്ക് ഓടിയതിന് പിന്നാലെ നടത്തിയ കൌണ്‍സിലിങ്ങിലാണ് സ്കൂളിലെ കണക്ക് അദ്ധ്യാപകന്റെ പീഡന വിവരം പുറത്തുവന്നത്. പീഡനം നടന്നതായി ചൈല്‍ഡ് ലൈനും സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് നടത്തുന്ന ഓട്ടിസം ചികിത്സയില്‍ 90 ശതമാനം പുരോഗതി കൈവരിച്ച സമയത്താണ് പീഡനം നടന്നത്. ഇതോടെ കുട്ടി മാനസികമായി തകര്‍ന്നു. സംഭവം വിവാദമായിട്ടും ഗവണ്‍മെന്റ് സ്കൂള്‍ അധ്യാപകനായ സന്തോഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പും തയാറായിട്ടില്ല.

Also read: ഓട്ടിസം ബാധിച്ച ആൺകുട്ടിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി