LiveTV

Live

Kerala

തുഷാര്‍ വെള്ളാപ്പള്ളിയുടെ കേസ്; ശ്രീധരന്‍ പിള്ള കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നെന്ന് വെള്ളാപ്പള്ളി

‘കേസില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടായിട്ടില്ലെന്ന് തുഷാര്‍ തന്നെ വ്യക്തമാക്കിയതാണ്’

തുഷാര്‍ വെള്ളാപ്പള്ളിയുടെ കേസ്; ശ്രീധരന്‍ പിള്ള കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നെന്ന് വെള്ളാപ്പള്ളി

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസില്‍ ശ്രീധരന്‍ പിള്ളക്കെതിരെ വെള്ളാപ്പള്ളി നടേശന്‍. ശ്രീധരന്‍ പിള്ള കലക്ക് വെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

തുഷാറിന്‍റെ അറസ്റ്റിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയ്ക്കെതിരെ ആയിരുന്നു വെള്ളാപ്പള്ളിയുടെ ഈ പരാമര്‍ശം. പൊലീസിന്റെ നടപടികളില്‍ ചില അഡ്ജസ്റ്റ്മെന്റുകള്‍ ഉണ്ടായിട്ടുണ്ട്.

എന്നാല്‍ കേസില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടായിട്ടില്ലെന്ന് തുഷാര്‍ തന്നെ വ്യക്തമാക്കിയതാണ്. വി മുരളീധരന്‍ വിളിച്ചിരുന്നു. അറസ്റ്റിന് പിന്നാലെ പിണറായി വിജയനെ ബന്ധപ്പെടുകയും, ജാമ്യത്തിലിറങ്ങിയ ശേഷം ആ വിവരം മുഖ്യമന്ത്രി കെെമാറുകയും ചെയ്തു. ഈ വിഷയത്തില്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കേണ്ട കാര്യം ശ്രീധരന്‍പിള്ളയ്ക്കുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.