LiveTV

Live

Kerala

കുഴികള്‍ പതിയിരിക്കുന്ന പാലക്കാട്-തൃശൂര്‍ ദേശീയപാത

പാലക്കാട് തൃശൂര്‍ ആറുവരിപാതയിലെ പല ഭാഗങ്ങളും തകര്‍ന്ന് കിടക്കുകയാണ്.

കുഴികള്‍ പതിയിരിക്കുന്ന പാലക്കാട്-തൃശൂര്‍ ദേശീയപാത

പാലക്കാട് - തൃശൂര്‍ ദേശീയപാതയില്‍ വന്‍ കുഴികള്‍ രൂപപെട്ടു. വടക്കഞ്ചേരി മുതല്‍ മണ്ണുത്തിവരെഉള്ള ഭാഗങ്ങളിലാണ് വലിയ കുഴികള്‍ രൂപപെട്ടത്. ആറുവരിപാതപോലും തകര്‍ന്ന അവസ്ഥയിലായതോടെ കടുത്ത ഗതാഗത കുരുക്കാണ് ഹൈവേയില്‍ അനുഭവപെടുന്നത്.

പാലക്കാട് തൃശൂര്‍ ആറുവരിപാതയിലെ പല ഭാഗങ്ങളും തകര്‍ന്ന് കിടക്കുകയാണ്. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി മുതല്‍ തൃശൂര്‍ ജില്ലയിലെ മണ്ണുത്തിവരെഉള്ള ഭാഗങ്ങളാണ് കൂടുതല്‍ തകര്‍ന്നിരിക്കുന്നത്. മഴ ശക്തമായതോടെ കുഴികളില്‍ വെള്ളം നില്‍കുന്നത് അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു.

കുഴികളില്‍ വലിയ വാഹനങ്ങല്‍ പെടുന്നത് കടുത്ത ഗതാഗത കുരുക്കും ഉണ്ടാക്കുന്നു. കഴിഞ്ഞ പ്രളയത്തില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.തുരങ്കം ഗതാഗതയോഗ്യമാവാത്തതിനാല്‍ കുതിരാന്‍ ഭാഗത്തും വലിയ ഗതാഗതകുരുക്കാണ് അനുഭവപെടുന്നത്