LiveTV

Live

Kerala

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് അല്‍മായ പ്രതിനിധികള്‍

ബിഷപ്പുമാരുടെ അഭ്യര്‍ഥന മാനിച്ച് കുടില്‍ കെട്ടി പ്രതിഷേധം മാറ്റി പകരം പകരം സഭാ ആസ്ഥാനത്തേക്ക് പ്രാര്‍ഥനാ റാലി നടത്തും.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് അല്‍മായ പ്രതിനിധികള്‍

മെത്രാന്‍മാരുടെ സിനഡിന് മുന്നില്‍ നിലപാട് കടുപ്പിച്ച് എറണാകുളം- അങ്കമാലി അതിരൂപതാ അല്‍മായ പ്രതിനിധികള്‍. വൈദികര്‍ പ്രതികളായ വ്യാജരേഖാക്കേസ് ഉടനടി പിന്‍വലിക്കണമെന്നും അതിരൂപതയുടെ ഭരണചുമതല ബിഷപ്പ് ജേക്കബ് മനത്തേടത്തിന് തിരികെ നല്‍കണമെന്നാണ് പ്രധാന ആവശ്യം. തീരുമാനം വൈകിയാല്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും മുന്നറിയിപ്പ്.

Also read: സിറോ മലബാർ സഭ ആസ്ഥാനത്തേക്കുള്ള മാര്‍ച്ച് ഉപേക്ഷിക്കണമെന്ന് മെത്രാന്‍മാര്‍

സിറോ മലബാര്‍ സഭ സിനഡില്‍ അവതരിപ്പിച്ച അഞ്ച് ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം സിനഡ് നടക്കുന്ന മൗണ്ട് സെന്റ് തോമസിന് മുന്നില്‍ നാളെ കുടില്‍കെട്ടി സമരം നടത്തുമെന്ന് അല്‍മായ പ്രതിനിധികള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ബിഷപ്പുമാരുടെ അഭ്യര്‍ഥന മാനിച്ച് കുടില്‍ കെട്ടി പ്രതിഷേധം മാറ്റി പകരം പകരം സഭാ ആസ്ഥാനത്തേക്ക് പ്രാര്‍ഥനാ റാലി നടത്തും. നാളെയും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.

സഭയുടെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ സുതാര്യമാക്കുക, വൈദികര്‍ പ്രതികളായ വ്യാജരേഖാക്കേസ് ഉടനടി പിന്‍വലിക്കുക, അതിരൂപതയുടെ ഭരണചുമതല ബിഷപ്പ് ജേക്കബ് മനത്തേടത്തിന് തിരികെ നല്‍കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. ഭൂമി വിവാദവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ആളാണ് സഭയെ നയിക്കുന്നത്. അതുകൊണ്ട് തന്നെ മാര്‍ജോര്‍ജ് ആലഞ്ചേരിയോടുളള നിസഹകരണം തുടരുമെന്നും അല്‍മായ പ്രതിനിധികള്‍ പറഞ്ഞു.