LiveTV

Live

Kerala

‘’എന്റെ ശരീരം തെമ്മാടിക്കുഴിയിലെ മണ്ണിനുള്ളതല്ല, മെഡിക്കല്‍ കോളജിന്’’

തന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് ദാനം ചെയ്യാന്‍ തീരുമാനിച്ചതായി സിസ്റ്റര്‍ ലൂസി പറഞ്ഞു

‘’എന്റെ ശരീരം തെമ്മാടിക്കുഴിയിലെ മണ്ണിനുള്ളതല്ല, മെഡിക്കല്‍ കോളജിന്’’

സഭക്കെതിരെ നിയമപോരാട്ടം തുടരുന്നതിന്റെ പേരില്‍ കടുത്ത മനുഷ്യാവകാശ ലംഘനവും സൈബര്‍ ആക്രമണവും നേരിടുന്ന സിസ്റ്റര്‍ ലൂസി കളപ്പുര സുപ്രധാന തീരുമാനവുമായി രംഗത്ത്. തന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് ദാനം ചെയ്യാന്‍ തീരുമാനിച്ചതായി സിസ്റ്റര്‍ ലൂസി പറഞ്ഞു.

''എന്റെ ശരീരം തെമ്മാടിക്കുഴിയിലെ മണ്ണിനു നൽകാനുള്ളതല്ല, ഒപ്പീസും കപട പ്രസംഗങ്ങളും പ്രാർഥനകളും എനിക്കാവശ്യമില്ല. ജീവിച്ചിരിക്കുമ്പോൾ അപമാനിച്ചിട്ട് ശവസംസ്കാരവേളയിൽ മാലാഖയാണെന്നു പറഞ്ഞുള്ള വായ്ത്താരികളും വേണ്ട. ഈ ശരീരം മെഡിക്കൽ കോളജിനു ദാനംചെയ്യാനുള്ള സമ്മതപത്രം തയ്യാറാക്കിവെച്ചിട്ടുണ്ട്. ഒരുപക്ഷേ, ഒരു കന്യാസ്ത്രീയുടെ മൃതദേഹം ദാനംചെയ്യുന്ന ആദ്യ സംഭവമാവാം."-സിസ്റ്റർ ലൂസി കളപ്പുര പറയുന്നു.