LiveTV

Live

Kerala

പുന്നപ്ര ബാര്‍ സംഘര്‍ഷം; മനുവിന്റെ മൃതദേഹം ബീച്ചില്‍ കുഴിച്ചിട്ട നിലയില്‍

കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ ചേര്‍ന്ന് മനുവിനെ മര്‍ദ്ദിച്ചിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു.

പുന്നപ്ര ബാര്‍ സംഘര്‍ഷം; മനുവിന്റെ മൃതദേഹം ബീച്ചില്‍ കുഴിച്ചിട്ട നിലയില്‍

ആലപ്പുഴ പുന്നപ്ര ബാറിനു സമീപമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കാണാതായ മനുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പുന്നപ്ര ഗലീലിയ കടല്‍ തീരത്ത് കുഴിച്ചിട്ട നിലയിലാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്. മനുവിന്റെ മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കടപ്പുറത്ത് തെരച്ചില്‍ ആരംഭിച്ചത്. മനുവിന്റെ മൃതദേഹം കടലില്‍ താഴ്ത്തിയെന്നാണ് പ്രതികള്‍ പൊലീസിന് ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍, വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ മൃതദേഹം കടപ്പുറത്ത് കുഴിച്ചിട്ടതായി പ്രതികള്‍ സമ്മതിക്കുകയായിരുന്നു.

പുന്നപ്ര സ്വദേശികളായ പത്രോസ്, സൈമണ്‍, ഓമനക്കുട്ടന്‍ എന്നിവരാണ് നിലവില്‍ അറസ്റ്റിലായത്. ഇവര്‍ നേരത്തെ തന്നെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിക്കളാണ്. കൊലപാതകുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകള്‍ അറസ്റ്റിലാവുമെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയാണ് പുന്നപ്ര പറവൂരിലെ ബാറില്‍ വെച്ചുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് മനുവിനെ കാണാതാ വുന്നത്. മനുവിനെ സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം കടല്‍ തീര്‍ത്ത് കുഴിച്ചിടുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.