LiveTV

Live

Kerala

‘കോടതി ഉത്തരവ് കിട്ടിയാലുടന്‍ വോക് വേയിലെ അനധികൃത സ്ഥാപനങ്ങള്‍ ഒഴിപ്പിക്കും’

തങ്ങളെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് കച്ചവടക്കാര്‍ മേയര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

‘കോടതി ഉത്തരവ് കിട്ടിയാലുടന്‍ വോക് വേയിലെ അനധികൃത സ്ഥാപനങ്ങള്‍ ഒഴിപ്പിക്കും’

ഹൈക്കോടതി ഉത്തരവ് കയ്യില്‍ കിട്ടിയാലുടന്‍ മറൈന്‍ ഡ്രൈവ് വോക് വേയിലെ അനധികൃത കച്ചവടസ്ഥാപനങ്ങള്‍ ഒഴിപ്പിക്കുമെന്ന് കൊച്ചി മേയര്‍ സൌമിനി ജെയിന്‍. കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്ന കാര്യത്തിലും ഉടന്‍ തീരുമാനമെടുക്കുമെന്നും മേയര്‍ വ്യക്തമാക്കി.

ജി.സി.ഡി.എയുടെ കീഴിലുളള മറൈന്‍ ഡ്രൈവ് സംരക്ഷിക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ചപറ്റിയെന്ന പൊതുതാല്‍പര്യ ഹരജി പരിഗണിച്ചായിരുന്നു അനധികൃത കച്ചവട സ്ഥാപനങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. കൊച്ചി കോര്‍പറേഷന്‍ ഇക്കാര്യത്തില്‍ എത്രയും വേഗത്തില്‍ നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

തങ്ങളെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് കച്ചവടക്കാര്‍ മേയര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇക്കാര്യം പരിഗണിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് മേയര്‍ വ്യക്തമാക്കി. ഒഴിപ്പിക്കല്‍ നടപടി ഉറപ്പായതോടെ വര്‍ഷങ്ങളായി വാേക്ക് വേയില്‍ കച്ചവടം നടത്തുന്ന നിരവധി പേര്‍ ആശങ്കയിലാണ്.