LiveTV

Live

Kerala

ഓണത്തിന് പൊന്ന് വിളയിക്കാന്‍ ഖാദി മേഖല

സെറ്റ് മുണ്ടുകളുടെ പ്രൌഡിയുമായാണ് ഇത്തവണ ഖാദി ബോര്‍ഡ് ഓണ വിപണിയിലെത്തുന്നത്.

ഓണത്തിന് പൊന്ന് വിളയിക്കാന്‍ ഖാദി മേഖല

ഓണ വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഖാദി മേഖല. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണം മേളകള്‍ക്ക് തുടക്കമായി. എണ്‍പത് കോടി രൂപയുടെ വിറ്റ് വരവാണ് ഇത്തവണ ഖാദി ബോര്‍ഡ് ലക്ഷ്യമിടുന്നത്.

സെറ്റ് മുണ്ടുകളുടെ പ്രൌഡിയുമായാണ് ഇത്തവണ ഖാദി ബോര്‍ഡ് ഓണ വിപണിയിലെത്തുന്നത്. കേരളീയ തനിമ വിളിച്ചോതുന്ന സെറ്റും മുണ്ടും സാരിയുമാണ് ഈ വര്‍ഷത്തെ പ്രത്യേകത. പയ്യന്നൂര്‍ കേന്ദ്രമായുളള തിമിരി വീവിങ് യൂണിറ്റ് നിര്‍മ്മിക്കുന്ന സെറ്റ് മുണ്ടുകള്ക്ക് 780 മുതല്‍ 810 രൂപ വരെയാണ് വില. ത്രീഡി, പ്രിന്റെനഡ് സില്‍ക്ക്, ജൂട്ട് സാരികളും ഇത്തവണ മേളയില്‍ താരമായി എത്തിയിട്ടുണ്ട്.

പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ ഓണ വിപണിയില്‍ ഖാദി ബോര്‍ഡിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍ ഇത്തവണ സംസ്ഥാനത്ത് 80 കോടി രൂപയുടെ വിറ്റ് വരവാണ് ബോര്‍ഡ് പ്രതിക്ഷിക്കുന്നത്.

തമിഴ്നാട്, ബംഗാള്‍, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ഉത്പ്പന്നങ്ങളും ഇത്തവണ ഖാദി ബോര്‍ഡ് ഓണ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. സെപ്തംബര്‍ പത്ത് വരെയാണ് മേള. പതിവ് പോലെ ഉത്പ്പന്നങ്ങള്‍ക്ക് മുപ്പത് ശതമാനം വരെ റിബോറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ ഓണ വിപണിയിലൂടെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇത്തവണ ഖാദി ബോര്‍ഡ്.