LiveTV

Live

Kerala

തീവ്രവാദസംഘങ്ങളെ സഹായിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത റഹീമിനെ കള്ളക്കേസില്‍ കുടുക്കിയതെന്ന് അഭിഭാഷകന്‍

കീഴടങ്ങാന്‍ കോടതിയിലെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്...

തീവ്രവാദസംഘങ്ങളെ സഹായിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത റഹീമിനെ കള്ളക്കേസില്‍ കുടുക്കിയതെന്ന് അഭിഭാഷകന്‍

തീവ്രവാദികള്‍ക്ക് സഹായം ചെയ്തു കൊടുത്തെന്ന് ആരോപണമുയര്‍ന്ന കൊടുങ്ങല്ലൂര്‍ സ്വദേശി റഹിമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം സി.ജെ.എം കോടതിയില്‍ നേരിട്ട് ഹാജരാകാനെത്തിയപ്പോഴാണ് അന്വേഷണ സംഘം നാടകീയമായി പിടികൂടിയത്. റഹിമിനെ കുടുക്കിയതാണെന്ന് അഭിഭാഷകന്‍ ആരോപിച്ചു.

ലെഷ്‌കറി ത്വയ്ബയില്‍ പെട്ട ആറ് പേര്‍ തമിഴ്‌നാട്ടില്‍ എത്തിയിരുന്നതായി ഇന്റലിജന്‍സ് റിപോര്‍ട്ടുണ്ടായിരുന്നു. ഇവര്‍ക്ക് കേരളത്തില്‍ നിന്നും സഹായം ലഭിച്ചെന്ന് ഇന്റലിജന്‍സ് കണ്ടെത്തല്‍. കേരളത്തില്‍ നിന്നും സഹായം നല്‍കിയത് കൊടുങ്ങല്ലൂര്‍ സ്വദേശിയായ റഹിമാണെന്ന് ആരോപണമുയര്‍ന്നു. തുടര്‍ന്ന് റഹിമിനായി അന്വേഷണം നടക്കുകയായിരുന്നു.

രണ്ട് ദിവസം മുന്‍പ് ബഹ്‌റൈനില്‍ നിന്നും നാട്ടിലെത്തിയ റഹിം എന്ന് കോടതിയില്‍ സ്വമേധയാ ഹാക്ക ജരാ കാന്‍ എത്തുമ്പോഴാണ് നാടകീയമായ രംഗങ്ങളുണ്ടായത്. റഹിമിന്റെ അപേക്ഷ കോടതി പരിഗണിക്കുന്നതിന് മുന്‍പേ കോടതിക്കുള്ളില്‍ നിന്നും വിളിച്ചിറക്കിയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.

റഹിമിന്റെ പഴയ സഹപ്രവര്‍ത്തകയായ അനു എന്ന് വിളിക്കുന്ന ഫ്‌ളോറ്റില്‍ഡയെ ഇന്നലെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.