LiveTV

Live

Kerala

ഉരുള്‍പൊട്ടല്‍ നടന്ന വട്ടിപ്പന മലയില്‍ വീണ്ടും പാറഖനനം

ഏതു നിമിഷവും ഇടിഞ്ഞ് വീഴാവുന്ന വട്ടിപ്പന മലയില്‍ മണ്ണ് നീക്കം ചെയ്താണ് പാറ ഖനനം നടത്തുന്നത്.

ഉരുള്‍പൊട്ടല്‍ നടന്ന വട്ടിപ്പന മലയില്‍ വീണ്ടും പാറഖനനം

ഏതു നിമിഷവും അടര്‍ന്ന് വീഴാവുന്ന കാവിലുംപാറയിലെ വട്ടിപ്പന മലിനിരയില്‍ നടക്കുന്നത് വന്‍ പാറഖനനം. മലയുടെ മുകളില്‍ മണ്ണ് വന്‍ തോതില്‍ നീക്കം ചെയ്താണ് ഖനനം നടത്തുന്നത്. അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ ഉരുള്‍പൊട്ടല്‍ നടന്ന അതേ മലയിലാണ് നാട്ടുകാരുടെ കടുത്ത് എതിര്‍പ്പ് അവഗണിച്ച് മല തുരക്കുന്നത്.

മുപ്പത്തിയഞ്ച് വര്‍ഷം മുമ്പ് ഇതേ മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നഷ്ടമായത് അഞ്ച് ജീവനുകള്‍. ഇതേ മലയിലാണ് എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയുടെ പ്രവര്‍ത്തനം. ഏതു നിമിഷവും ഇടിഞ്ഞ് വീഴാവുന്ന വട്ടിപ്പന മലയില്‍ മണ്ണ് നീക്കം ചെയ്താണ് പാറ ഖനനം നടത്തുന്നത്.

ഇതിനു പുറമേ ക്രഷറും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇരുപത്തിയഞ്ച് ഡിഗ്രി ചെരിവുള്ള മലയില്‍ ഖനനം നടത്തുന്നത് പോലും വന്‍ അപകടത്തിന് വഴി വെക്കുമെന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നത്. പക്ഷേ പശ്ചിമ ഘട്ടത്തിലെ ഈ മലയുടെ ചെരിവ് എണ്‍പത് ഡിഗ്രിയോളം.

ചെറു തോടുകളടക്കം അടച്ച് മല തുരന്നെടുക്കുമ്പോള്‍ ആശങ്കയിലാണ് കുണ്ടുതോടടക്കമുളള മലയോര മേഖലകളില്‍ താമസിക്കുന്ന ആയിരങ്ങള്‍.