LiveTV

Live

Kerala

‘സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയാന്‍ സര്‍വീസ് ചട്ടങ്ങള്‍ തടസ്സമാകുന്നു’; കണ്ണന്‍ ഗോപിനാഥന്‍ ഐ.എ.എസ് രാജിവെച്ചു

കഴിഞ്ഞവര്‍ഷത്തെ പ്രളയകാലത്ത് കൊച്ചിയിലെ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കൊപ്പം ആരുമറിയാതെ പ്രവർത്തിക്കുകയും ചുമടെടുക്കുകയും ചെയ്ത് ശ്രദ്ധ നേടിയ മലയാളിയാണ് കണ്ണന്‍ ഗോപിനാഥന്‍.

‘സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയാന്‍ സര്‍വീസ് ചട്ടങ്ങള്‍ തടസ്സമാകുന്നു’; കണ്ണന്‍ ഗോപിനാഥന്‍ ഐ.എ.എസ് രാജിവെച്ചു

സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയാന്‍ സര്‍വീസ് ചട്ടങ്ങള്‍ തടസ്സമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ രാജിവെച്ചു. കഴിഞ്ഞവര്‍ഷത്തെ പ്രളയകാലത്ത് കൊച്ചിയിലെ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കൊപ്പം ആരുമറിയാതെ പ്രവർത്തിക്കുകയും ചുമടെടുക്കുകയും ചെയ്ത് ശ്രദ്ധ നേടിയ മലയാളിയാണ് കണ്ണന്‍ ഗോപിനാഥന്‍.

2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന് രാജിക്കത്ത് നല്‍കിയത്. ‘എനിക്കെന്റെ അഭിപ്രായ സ്വാതന്ത്ര്യം തിരികെ വേണം. മറ്റുള്ളവര്‍ക്കുവേണ്ടി ശബ്ദിക്കാമെന്നു വിശ്വസിച്ചുകൊണ്ടാണ് ഞാന്‍ സര്‍വ്വീസില്‍ കയറിയത്. പക്ഷേ എനിക്ക് എന്റെ ശബ്ദം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. രാജിയിലൂടെ എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം തിരികെ ലഭിക്കും.’ അദ്ദേഹം പറഞ്ഞതായി ദ ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇത് എന്തെങ്കിലും സ്വാധീനമുണ്ടാക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പകുതി ദിവസം വാര്‍ത്തയില്‍ നിന്നേക്കാം. പക്ഷേ എന്തുവന്നാലും എനിക്കത് ചെയ്യണം. മനസാക്ഷിയ്ക്ക് അനുസരിച്ച് എനിക്കു പ്രവര്‍ത്തിക്കണം’ എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രഭരണ പ്രദേശമായ ദാദര്‍ ആന്റ് നാഗര്‍ ഹവേലിയിലെ ജില്ലാ കലക്ടറായിരുന്ന കണ്ണന്‍ ഗോപിനാഥ് കോട്ടം പുതുപ്പള്ളി സ്വദേശിയാണ്. നിലവില്‍ ദാദര്‍ ആന്റ് നാഗര്‍ ഹവേലി വൈദ്യുത- പാരമ്പര്യേതര ഊര്‍ജ വകുപ്പില്‍ സെക്രട്ടറിയാണ്.