LiveTV

Live

Kerala

ഭൂമി ഇടപാട് കേസില്‍ ആലഞ്ചേരിക്ക് തിരിച്ചടി; വിചാരണ നേരിടണം

ആലഞ്ചേരി അടക്കം മൂന്ന് പേര് സമർപ്പിച്ച ഹർജി സെഷൻസ് കോടതി തള്ളുകയായിരുന്നു.

ഭൂമി ഇടപാട് കേസില്‍ ആലഞ്ചേരിക്ക് തിരിച്ചടി; വിചാരണ നേരിടണം

സഭ ഭൂമി ഇടപാടിൽ കർദിനാൾ ആലഞ്ചേരിക്ക് തിരിച്ചടി. തൃക്കാക്കര മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുള്ള ആലഞ്ചേരിയുടെ ഹരജി തള്ളിയ സെഷൻസ് കോടതി, കേസിൽ ആലഞ്ചേരി വിചാരണ നേരിടണമെന്ന് പറഞ്ഞു.

ഭൂമി വിൽപ്പന കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, അതിരൂപത മുൻ ഫിനാൻസ് ഓഫീസർ ഫാദർ ജോഷി പുതുവ, ഭൂമി വിൽപ്പനയിലെ ഇടനിലക്കാരൻ സാജു വർഗീസ് എന്നിവർ വിചാരണ നേരിടണം. ആലഞ്ചേരി അടക്കം മൂന്ന് പേര് സമർപ്പിച്ച ഹർജി സെഷൻസ് കോടതി തള്ളുകയായിരുന്നു.

എറണാകുളം അങ്കമാലി അതിരൂപതയുടെ ഭാരത് മാതാ കോളേജിന് സമീപത്തെ ഭൂമി വില്പനയിൽ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാക്കിയെന്നായിരുന്നു കേസ്. പെരുമ്പാവൂർ സ്വദേശി ജോഷി വർഗീസ് ആയിരുന്നു പരാതിക്കാരൻ.