LiveTV

Live

Kerala

സി.ഐക്കെതിരെ വെളിപ്പെടുത്തലുമായി ആത്മഹത്യ ചെയ്ത എ.എസ്.ഐയുടെ മകന്‍  

എസ്.ഐ യുടെ ഇടപെടല്‍ മൂലം സ്ഥാനക്കയറ്റം നഷ്ടപെടുമെന്ന് അച്ഛന്‍ ഭയപ്പെട്ടിരുന്നുവെന്നും മകന്‍ പറയുന്നു...

സി.ഐക്കെതിരെ വെളിപ്പെടുത്തലുമായി ആത്മഹത്യ ചെയ്ത എ.എസ്.ഐയുടെ മകന്‍  

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത എ.എസ്.ഐ ബാബു സി.ഐക്ക് മുന്നില്‍ പൊട്ടികരഞ്ഞിരുന്നുവെന്ന് കോളജ് വിദ്യാര്‍ത്ഥിയായ മകന്‍ കിരണ്‍ ബാബു. എസ്.ഐയുടെ പീഢനം മൂലമല്ല മരണമെന്ന് സ്ഥാപിക്കാന്‍ പൊലീസിലെ ഉന്നതര്‍ ശ്രമിക്കുമ്പോഴാണ് മകന്റെ വെളിപ്പെടുത്തല്‍. നാല് മാസം കൂടി കഴിഞ്ഞാല്‍ എസ്.ഐയായി ജോലി കയറ്റം ലഭിക്കേണ്ടതായിരുന്നു മരിച്ച എ.എസ്.ഐ ബാബുവിന്.

Also read: എ.എസ്.ഐ തൂങ്ങിമരിച്ച നിലയില്‍; എസ്.ഐയുടെ മാനസിക സമ്മര്‍ദ്ദം മൂലമെന്ന് സുഹൃത്തുക്കള്‍

ആത്മഹത്യ ചെയ്ത എ.എസ്.ഐയുടെ മകന്‍ സി.ഐയ്‌ക്കെതിരെ കുടുംബത്തോടൊപ്പം എത്തി സി.ഐയ്ക്ക് മുന്നില്‍ പൊട്ടികരഞ്ഞിരുന്നു. നാല് മാസം കൂടി കഴിഞ്ഞ എസ്.ഐയായി സ്ഥാനം കയറ്റം ലഭിക്കുമായിരുന്നു. എസ്.ഐയുടെ മാനസിക പീഡനമല്ല മരണത്തിന് കാരണമെന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ റിപോര്‍ട്ട് നല്‍കിയിരിക്കെയാണ് മരിച്ച എ.എസ്.ഐയുടെ മകന്‍ സി.ഐയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

പണിഷ്‌മെന്റ് രേഖപ്പെടുത്തിയാല്‍ താന്‍ തൂങ്ങി മരിക്കുമെന്ന് പറഞ്ഞ് കരയുന്ന അച്ഛനെ സഹപ്രവര്‍ത്തകര്‍ സമാധാനിപ്പിച്ചു. നാലു മാസം കൂടി കഴിഞ്ഞാല്‍ എസ്.ഐ യായി ജോലി കയറ്റം ലഭിക്കുമായിരുന്നു ബാബുവിന്.

എസ്.ഐ യുടെ ഇടപെടല്‍ മൂലം ഇത് നഷ്ടപെടുമെന്നും അച്ഛന്‍ ഭയപ്പെട്ടിരുന്നുവെന്നും മകന്‍ പറയുന്നു. ആത്മഹത്യ ചെയ്ത എ.എസ്.ഐ പി.സി ബാബുവിന്റെ കുടുംബത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു.