LiveTV

Live

Kerala

സിറോ മലബാർ സഭ ആസ്ഥാനത്തേക്കുള്ള മാര്‍ച്ച് ഉപേക്ഷിക്കണമെന്ന് മെത്രാന്‍മാര്‍

വിവാദ വിഷയങ്ങൾ സിനഡ് ചർച്ച ചെയ്യുന്നുണ്ടെന്നും വിശ്വാസികൾ സഭക്ക് വേണ്ടി ഒറ്റക്കെട്ടായി നിൽക്കണമെന്നും മെത്രാന്മാർ അഭ്യർത്ഥിച്ചു

 സിറോ മലബാർ സഭ ആസ്ഥാനത്തേക്കുള്ള മാര്‍ച്ച് ഉപേക്ഷിക്കണമെന്ന് മെത്രാന്‍മാര്‍

സിറോ മലബാർ സഭ ആസ്ഥാനത്തേക്ക് അൽമായ മുന്നേറ്റം നടത്താൻ തീരുമാനിച്ച മാർച്ച് ഉപേക്ഷിക്കണമെന്ന് മെത്രാൻമാരുടെ അഭ്യർത്ഥന. വിവാദ വിഷയങ്ങൾ സിനഡ് ചർച്ച ചെയ്യുന്നുണ്ടെന്നും വിശ്വാസികൾ സഭക്ക് വേണ്ടി ഒറ്റക്കെട്ടായി നിൽക്കണമെന്നും മെത്രാന്മാർ അഭ്യർത്ഥിച്ചു.

സിനഡിന് മുൻപാകെ സമർപ്പിച്ച ആവശ്യങ്ങളിൽ തീരുമാനമുണ്ടായിലെങ്കിൽ നാളെ മുതൽ പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന് അൽമായ മുന്നേറ്റം ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മാർച്ച് ഉൾപ്പെടെയുള്ള സമര പരിപാടികൾ

പിൻവലിക്കണമെന്ന അഭ്യർത്ഥനയുമായി മെത്രാൻമാർ രംഗത്ത് വന്നത്. അൽമായ മുന്നേറ്റം ഉന്നയിച്ച ഭൂമിയിടപാട് വിവാദം ഉൾപ്പെടെയുള്ള കാര്യങ്ങൾ സിനഡ് ആത്മാർത്ഥമായി ചർച്ച ചെയ്യുന്നുണ്ട്. വിവാദ വിഷയങ്ങൾ സിനഡ് അനുഭാവപൂർവ്വം പരിഗണിക്കുന്ന സാഹചര്യത്തിൽ സമരം സഭയെ പെതു സമൂഹത്തിൽ അവഹേളിക്കാൻ മാത്രമേ സഹായിക്കൂ. വിവാദ വിഷയങ്ങളിൽ സിനഡ് എടുക്കുന്ന തീരുമാനങ്ങൾക്ക് പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരം ആവശ്യമാണെന്നും മെത്രാൻമാർ അഭ്യർത്ഥന കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസികൾ ഒറ്റക്കെട്ടായി സഭയോട് ചേർന്ന് നിൽക്കണമെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രത്യക്ഷ സമരവുമായി മുന്നോട്ട് പോവണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ന് അടിയന്തര യോഗം ചേരുമെന്ന് അൽമായ മുന്നേറ്റം ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.