LiveTV

Live

Kerala

തുഷാറിനായി മുഖ്യമന്ത്രിയുടെ ഇടപെടല്‍; യു.ഡി.എഫ് ആശയക്കുഴപ്പത്തില്‍   

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചെറുപരിഹാസത്തില്‍ പ്രതികരണം ഒതുക്കിയപ്പോള്‍ മുഖ്യമന്ത്രി ബി.ജെ.പിയുമായി രഹസ്യ ധാരണയുണ്ടാക്കിയെന്ന വിമര്‍ശം ഉന്നയിക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചെയ്തത്. 

തുഷാറിനായി മുഖ്യമന്ത്രിയുടെ ഇടപെടല്‍; യു.ഡി.എഫ് ആശയക്കുഴപ്പത്തില്‍   

തുഷാര്‍ വെള്ളാപ്പള്ളിക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ ത്വരിത ഇടപെടലിനെ ചോദ്യം ചെയ്യുന്നതില്‍ യു.ഡി.എഫ് ആശയക്കുഴപ്പത്തില്‍. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചെറുപരിഹാസത്തില്‍ പ്രതികരണം ഒതുക്കിയപ്പോള്‍ മുഖ്യമന്ത്രി ബി.ജെ.പി യുമായി രഹസ്യ ധാരണയുണ്ടാക്കിയെന്ന വിമര്‍ശം ഉന്നയിക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചെയ്തത്.

ചെക്ക് കേസില്‍പ്പെട്ട് ഗള്‍ഫില്‍ അറസ്റ്റിലായ എന്‍.ഡി.എ കണ്‍വീനറും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ മകനുമായ തുഷാര്‍ വെള്ളാപ്പള്ളിക്കായി മുഖ്യമന്ത്രി നടത്തിയ അസാധാരണമായ ഇടപെടല്‍ സംബന്ധിച്ച പ്രതിപക്ഷനേതാവിന്‍റെ പ്രതികരണം ചെറുപരിഹാസത്തിലൊതുക്കിയപ്പോള്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാഷ്ട്രീയമായി തന്നെ മുഖ്യമന്ത്രിയുടെ നീക്കത്തെ വിമര്‍ശിച്ചു.

അതേസമയം ഇത് സംബന്ധിച്ച ചോദ്യത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുമാറി. വി.എം സുധീരനും വി.ഡി സതീശനും ഫെയ്സ്ബുക്കിലൂടെ വിമര്‍ശം പങ്കുവെച്ചു. അവരെല്ലാം ഒറ്റക്കെട്ടായെന്നായിരുന്നു സുധീരന്റെ പോസ്റ്റ്. പാര്‍ട്ടി സെക്രട്ടറിയുടെ മകനോ മറ്റു മലയാളികള്‍ക്കോ വേണ്ടി നടത്താത്ത ഇടപെടല്‍ തുഷാറിനു വേണ്ടി എന്തിന് നടത്തിയെന്ന് വി.ഡി സതീശനും ചോദിച്ചു. തുഷാറിന് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ഇടപെടലിനെതിരായ നിലപാട് സംബന്ധിച്ച അഭിപ്രായ വ്യത്യാസം പ്രകടമാക്കുന്നതായിരുന്നു നേതാക്കളുടെ പ്രസ്താവനകള്‍.