LiveTV

Live

Kerala

ബന്ധു നിയമനം വിവാദമായ സ്കോള്‍ കേരളയില്‍ സ്ഥിര നിയമനത്തിന് സര്‍ക്കാര്‍ നീക്കം

ഇതിന്റെ മുന്നോടിയായി 80 പുതിയ തസ്തിക സൃഷ്ടിച്ച് ഉത്തരവിറക്കി. എന്നാല്‍ നിയമനം പി.എസ്. സിക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല

ബന്ധു നിയമനം വിവാദമായ സ്കോള്‍ കേരളയില്‍ സ്ഥിര നിയമനത്തിന് സര്‍ക്കാര്‍ നീക്കം

പാര്‍ട്ടി ബന്ധുക്കളെ കുത്തിനിറച്ച് വിവാദമായ സ്കോള്‍ കേരളയില്‍ സ്ഥിര നിയമനത്തിന് സര്‍ക്കാര്‍ നീക്കം. ഇതിന്റെ മുന്നോടിയായി 80 പുതിയ തസ്തിക സൃഷ്ടിച്ച് ഉത്തരവിറക്കി. എന്നാല്‍ നിയമനം പി.എസ്. സിക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നിയമന രീതിയും യോഗ്യതയും പിന്നീട് തീരുമാനിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. നിലവിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത് എന്നാണ് സൂചന.

പൊതുവിദ്യാലയങ്ങളില്‍ അവസരം കിട്ടാത്തവര്‍ക്ക് പഠന സൌകര്യം ഒരുക്കുന്നതടക്കമുള്ള സമാന്തര വിദ്യാഭ്യാസ പദ്ധതിക്കായി രൂപീകരിച്ചതാണ് സ്കോള്‍ കേരള. ഓപണ്‍ സ്കൂള്‍ പരിഷ്കരിച്ച് രൂപീകരിച്ച സ്കോള്‍ കേരളയില്‍ 85 താല്‍ക്കാലിക ജീവനക്കാരാണ് നിലവിലുള്ളത്. ഇതില്‍ ഭൂരിഭാഗവും ഭരണ കഷിയായ സി.പി.എമ്മിന്റെയോ പോഷക സംഘടനകളുടെയോ നേതാക്കളോ അവരുടെ അടുത്ത ബന്ധുക്കളോ ആണ്. സര്‍ക്കാര്‍ സ്കെയിലില്‍ ശമ്പളം ലഭിക്കുമെങ്കിലും നിയമനം പി.എസ്.സിക്ക് വിട്ടിട്ടില്ല.

സ്കോള്‍ കേരളയുടെ തനത് ഫണ്ടില്‍നിന്ന് ശമ്പളം നല്‍കുമെന്ന് ഉത്തരവില്‍ പറയുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കോള്‍ കേരളയില്‍ രാഷ്ട്രീയ നിയമനമാണ് കാലങ്ങളായി നടക്കുന്നത്. തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചിട്ടും നിയമനം പി.എസ്. സിക്ക് വിടാന്‍ തയാറാകാത്തത് പിന്‍വാതില്‍ നിയമനത്തിന് വേണ്ടിയാണെന്നാണ് സൂചന.