LiveTV

Live

Kerala

കോലഞ്ചേരി സെന്‍റ് ജോൺസ് പള്ളിയിൽ മൃതദേഹം സംസ്ക്കരിക്കുന്നതിനെ ചൊല്ലി തർക്കം

മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ എതിര്‍പ്പ് മറികടന്ന് യാക്കോബായ വിഭാഗം മൃതദേഹം പളളി സെമിത്തേരിയില്‍ തന്നെ സംസ്കരിച്ചു

കോലഞ്ചേരി സെന്‍റ് ജോൺസ് പള്ളിയിൽ മൃതദേഹം സംസ്ക്കരിക്കുന്നതിനെ ചൊല്ലി തർക്കം

കോലഞ്ചേരി കണ്യാട്ട് നിരപ്പ് സെന്‍റ് ജോൺസ് പള്ളിയിൽ മൃതദേഹം സംസ്ക്കരിക്കുന്നതിനെ ചൊല്ലി യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങളുടെ തർക്കം. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ എതിര്‍പ്പ് മറികടന്ന് യാക്കോബായ വിഭാഗം മൃതദേഹം പളളി സെമിത്തേരിയില്‍ തന്നെ സംസ്കരിച്ചു. യാക്കോബായ- ഓര്‍ത്തഡോക്സ് തര്‍ക്കം തര്‍ക്കം മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി യാക്കോബായ വിശ്വാസിയായ കോലഞ്ചേരി സ്വദേശി ജോസഫ് പൈലിയുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്.

കാലങ്ങളായി യാക്കോബായ- ഓര്‍ത്ത ഡോക്സ് തര്‍ക്കം നിലനില്‍ക്കുന്ന കണ്യാട്ട് നിരപ്പ് സെന്‍റ് ജോൺസ് പള്ളി കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പളളിയുടെ നിയന്ത്രണം ഓര്‍ത്തഡോക്‌സ് പക്ഷം ഏറ്റെടുത്തതോടെ വിശ്വാസപ്രകാരം യാക്കോബായ വിഭാഗക്കാത്തിന് സംസ്കാര ചടങ്ങുകള്‍ പോലും നടത്തുന്നതിന് നിയന്ത്രണമുണ്ട്. ഇത് നിലനില്‍ക്കേയാണ് ഇന്ന് മൃതദേഹം പളളി സെമിത്തരിയില്‍ യാക്കോബായ വിശ്വാസപ്രകാരം സംസകരിക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികളെത്തിയത്. ഇത്തരത്തില്‍ മൃതദേഹം സംസ്കരിക്കാനാകില്ലെന്ന നിലപാട് ഓര്‍ത്തഡോകസ് പക്ഷം കടുപ്പിച്ചതോടെയാണ് പ്രശ്നം ഉടലെടുത്തത്.

ഇതോടെ പളളികവാടത്തിന് മുന്നില്‍ മൃതദേഹവുമായി യാക്കോബായ വിശ്വാസികള്‍ പ്രതിഷേധം ആരംഭിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് 200ല്‍ അധികം പൊലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചത്. കുന്നത്തുനാട് തഹസില്‍ദാറിന്‍റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടന്നെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ പ്രതിഷേധം മറികടന്ന് യാക്കോബായ വിഭാഗക്കാര്‍ അകത്ത് കയറി പളളി സെമിത്തേരിയില്‍ തന്നെ മൃതദേഹം സംസ്കരിക്കുകയായിരുന്നു.