LiveTV

Live

Kerala

തുഷാറിനെതിരായ വണ്ടിചെക്ക് കേസില്‍ പ്രശ്ന പരിഹാരമുണ്ടായിട്ടില്ലെന്ന് പരാതിക്കാരന്‍ നാസില്‍

ഉടന്‍ തന്നെ പരിഹാരം കാണാമെന്ന ധാരണയിലാണ് എത്തിയിട്ടുള്ളത്, പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നും, നാളെയും സംസാരം തുടരുമെന്നും നാസില്‍

തുഷാറിനെതിരായ വണ്ടിചെക്ക് കേസില്‍ പ്രശ്ന പരിഹാരമുണ്ടായിട്ടില്ലെന്ന് പരാതിക്കാരന്‍ നാസില്‍

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ വണ്ടിച്ചെക്ക് കേസ് ഒത്തുതീര്‍പ്പായില്ലെന്ന് പരാതിക്കാരന്‍ നാസിം അബ്ദുല്ല. കോടതിക്ക് പുറത്ത് പ്രശ്നപരിഹാരമാകാമെന്നധാരണ മാത്രമാണ് ഉണ്ടായതെന്നും നാസിം മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനില്‍ പറഞ്ഞു. കേസിന്റെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ഇന്നും തുടരും.

യു.എ.ഇയില്‍ വണ്ടിച്ചെക്ക് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ കേസിന്റെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ഇന്നും തുടരും. ഇന്നലെ ദുബൈയില്‍ നടന്ന ആദ്യ ചര്‍ച്ചയില്‍ കേസ് രമ്യമായി പരിഹരിക്കാന്‍ പരാതിക്കാരന്‍ നാസില്‍ അബ്ദുല്ലയും തുഷാറും ധാരണയിലെത്തിയിരുന്നു. കേസ് കോടതിക്ക് പുറത്ത് രമ്യമായി പരിഹരിക്കാനാണ് ആദ്യ ചര്‍ച്ചയില്‍ ഇരുകൂട്ടരും ധാരണയിലെത്തിയത്. തന്റെ നിരപരാധിത്വം ബോധ്യപ്പെട്ട നാസില്‍ ഒത്തുതീര്‍പ്പാവാമെന്ന് സമ്മതിച്ചുവെന്നും , പണം നല്‍കിയല്ല ഒത്തുതീര്‍പ്പെന്നും തുഷാര്‍ വെള്ളാപ്പള്ളി വിശദീകരിച്ചു.

അതേസമയം, കേസ് ഒത്തുതീര്‍പ്പായിട്ടില്ല, രമ്യതയിലെത്താന്‍ ഇരുവരും ധാരണയിലെത്തുക മാത്രമാണുണ്ടായതെന്ന് നസീല്‍ അബ്ദുല്ല മീഡിയവണ്‍ സ്പെഷല്‍ എഡിഷനല്‍ വ്യക്തമാക്കി. ഒത്തുതീര്‍പ്പ് യാഥാര്‍ഥ്യമായി കേസ് പിന്‍വലിച്ചാല്‍ മാത്രമേ ജാമ്യം നല്‍കി പാസ്പോര്‍ട്ട് കൈപ്പറ്റി തുഷാര്‍ വെള്ളാപ്പള്ളിക്ക് യു.എ.ഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനാവൂ.

Also read: തുഷാര്‍ വെള്ളാപ്പള്ളി പ്രതിയായ വണ്ടിച്ചെക്ക് കേസ് ഒത്തുതീര്‍പ്പിലേക്ക് 

Also read: തുഷാര്‍ വെള്ളാപ്പള്ളി കാരണം ബിസിനസും ജീവിതവും തകര്‍ന്നുവെന്ന് നാസില്‍ അബ്ദുല്ല