LiveTV

Live

Kerala

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ക്ഷേത്രങ്ങളില്‍ ഭക്തജന തിരക്ക്

ഗുരുവായൂരും അമ്പലപ്പുഴയും ഉൾപ്പെടെയുള്ള പ്രമുഖ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഇന്നലെ രാത്രിയോടെ തന്നെ വൻ ഭക്തജനത്തിരക്കായിരുന്നു

 ഇന്ന് ശ്രീകൃഷ്ണ ജയന്തി; ക്ഷേത്രങ്ങളില്‍ ഭക്തജന തിരക്ക്

ഇന്ന് ശ്രീകൃഷ്ണ ജയന്തി. കണ്ണന്റെ പിറന്നാൾ ദിനത്തിൽ പതിനായിരങ്ങളാണ് സംസ്‌ഥാനത്തെ പ്രമുഖ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലേക്കു ഒഴുകിയെത്തിയത്.

ഗുരുവായൂരും അമ്പലപ്പുഴയും ഉൾപ്പെടെയുള്ള പ്രമുഖ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഇന്നലെ രാത്രിയോടെ തന്നെ വൻ ഭക്തജനത്തിരക്കായിരുന്നു. ദർശനം കഴിഞ്ഞവർ പിന്നെ കണ്ണന്റെ പിറന്നാൾ സദ്യയുണ്ണാനുള്ള കാത്തിരിപ്പിൽ. വിഭവ സമൃദ്ധമായിരുന്നു പിറന്നാൾ സദ്യ. കണ്ണന്റെ പിറന്നാൾ ദിനം ജീവിതത്തിലെ സുപ്രധാന ചടങ്ങുകൾക്ക് തിരഞ്ഞെടുത്തവരും ഏറെ.

അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരിലെ പ്രധാന വഴിപാട് അപ്പമാണ്. ആറര ലക്ഷം അപ്പമാണ് ഇതിനോടകം ശീട്ടാക്കിയിട്ടുള്ളത്. വൈകിട്ട് നാലരയോടെ ശോഭായാത്രകൾ നടക്കും. നാടും നഗരവും കണ്ണനും പരിവാരവും അമ്പാടിയാക്കും. ശോഭായാത്രയോടനുബന്ധിച്ചു ഉച്ച മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി കഴിഞ്ഞു.