LiveTV

Live

Kerala

ഞങ്ങൾ കയറ്റി അയച്ച സാധനങ്ങളെക്കാൾ ഭാരമുണ്ടിതിന്; തിരുവനന്തപുരം മേയര്‍ക്ക് കോഴിക്കോടിന്റെ ‘ഹല്‍വ’ സമ്മാനം

കോഴിക്കോട് നിന്ന് ഏറെ പ്രശസ്തമായ കോഴിക്കോടന്‍ ഹല്‍വയാണ് കൊടുത്തയച്ചത്

ഞങ്ങൾ കയറ്റി അയച്ച സാധനങ്ങളെക്കാൾ ഭാരമുണ്ടിതിന്; തിരുവനന്തപുരം മേയര്‍ക്ക് കോഴിക്കോടിന്റെ ‘ഹല്‍വ’ സമ്മാനം

പ്രളയ ദുരിതത്തില്‍ മലബാര്‍ മുങ്ങിത്താണപ്പോള്‍ ലോഡ് കണക്കിന് ആവശ്യ സാധനങ്ങള്‍ കയറ്റി അയച്ചാണ് അനന്തപുരിക്കാര്‍ സ്നേഹം പ്രകടിപ്പിച്ചത്. തലസ്ഥാന നഗരത്തില്‍ നിന്നും 85 ലോഡ് സാധനങ്ങള്‍ മലബാറിലെത്തിച്ചിരുന്നു. മേയര്‍ വി.കെ പ്രശാന്തായിരുന്നു സഹായമെത്തിക്കാന്‍ മുന്‍പന്തിയില്‍ നിന്നത്. മേയറുടെ ഈ സ്നേഹത്തെ നന്‍മ നിറഞ്ഞ ട്രോളുകളാക്കി സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു. നിറഞ്ഞ കയ്യടിയോടെയാണ് മേയറുടെ ഓരോ ലോഡിനെയും സോഷ്യല്‍ മീഡിയ സ്വീകരിച്ചത്.

ഇപ്പോള്‍ കോര്‍പ്പറേഷന്‍ കോഴിക്കോട്ടേക്ക് അയച്ച ലോറി മടങ്ങി വന്നപ്പോള്‍ അവിടെ നിന്ന് കൊടുത്തയച്ച സ്നേഹ സമ്മാനത്തെ കുറിച്ച് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് വി. കെ പ്രശാന്ത്. കോഴിക്കോട് നിന്ന് ഏറെ പ്രശസ്തമായ കോഴിക്കോടന്‍ ഹല്‍വയാണ് കൊടുത്തയച്ചത്.

മേയറുടെ ഫേസ്ബുക്ക് പോസ്റ്റ്

#സ്നേഹത്തിന് ഇത്ര മധുരമോ? തിരുവനന്തപുരം #നഗരസഭയിൽനിന്ന് #കോഴിക്കോട്ടേക്ക് പോയ ലോറി മടങ്ങി വന്നപ്പോൾ അവിടെ നിന്നും കൊടുത്തയച്ച കുറച്ച് #ഹൽവയാണിത്.... ഞങ്ങൾ കയറ്റി അയച്ച #സാധനങ്ങളെക്കാൾ ഭാരമുണ്ടിതിന് .... #സ്നേഹത്തിന്റെ ഭാരം ഈ മധുരത്തിന് തിരുവനന്തപുരത്തിന്റെ #നന്ദി അറിയിക്കുന്നു ...

#സ്നേഹത്തിന് ഇത്ര മധുരമോ? തിരുവനന്തപുരം #നഗരസഭയിൽ നിന്ന് #കോഴിക്കോട്ടേക്ക് പോയ ലോറി മടങ്ങി വന്നപ്പോൾ അവിടെ നിന്നും...

Posted by VK Prasanth on Thursday, August 22, 2019