LiveTV

Live

Kerala

ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടന്നുവെന്ന് കോടിയേരി 

വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും കഴിഞ്ഞെന്നും കോടിയേരി പറഞ്ഞു,

ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടന്നുവെന്ന് കോടിയേരി 

ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും കഴിഞ്ഞെന്നും കോടിയേരി പറഞ്ഞു.

നിയമനിര്‍മ്മാണം കൊണ്ടുവരാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു, തെറ്റിദ്ധാരണ മാറ്റാന്‍ പാര്‍ട്ടി നിരന്തരം ഇടപെടല്‍ നടത്തും, സി.പി.എം വിശ്വാസികള്‍ക്ക് എതിരല്ലെന്നും വിശ്വാസികള്‍ ഇടതുപക്ഷത്തോടൊപ്പമുണ്ടെന്നും കോടിയേരി വ്യക്തമാക്കി. സി.പി.എം സംസ്ഥാന കമ്മിറ്റിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം കേരളത്തിലെ നിര്‍മ്മാണ രീതികളില്‍ മാറ്റം വരുത്തണമെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. പരിസ്ഥിതി സൗഹൃദമാകണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, പ്രകൃതിയെ ചൂഷണം ചെയ്യാത്ത വിധത്തില്‍ നിര്‍മ്മാണം നടക്കണമെന്നും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഇതിന് മാതൃയാകണമെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. പ്രളയകാലത്ത് കേന്ദ്രം സംസ്ഥാനത്തോട് വിവേചനം കാട്ടിയെന്നും കോടിയേരി പറഞ്ഞു, കേരളത്തില്‍ സന്ദര്‍ശനം നടത്താന്‍ പോലും കേന്ദ്ര ആഭ്യമന്ത്രി തയ്യാറായില്ലെന്നും കോടിയേരി വിമര്‍ശിച്ചു.