LiveTV

Live

Kerala

സിസ്റ്റര്‍ ലൂസി നൽകിയ പരാതി അവാസ്തവമെന്ന് സന്യാസിനി സഭയുടെ വിശദീകരണം

ലൂസിയെ മുറിയിൽ പൂട്ടിയിട്ടെന്ന പരാതി സഭക്കെതിരായ ഗൂഢാലോചനയാണെന്നാണ് എഫ്‌.സി.സി വിശദീകരണം

സിസ്റ്റര്‍ ലൂസി നൽകിയ പരാതി അവാസ്തവമെന്ന് സന്യാസിനി സഭയുടെ വിശദീകരണം

അപവാദ പ്രചരണം നടത്തിയെന്നാരോപിച്ച്സിസ്റ്റർ ലൂസി കളപ്പുര പൊലീസിന് നൽകിയ പരാതി അവാസ്തവമെന്ന് സന്യാസിനി സഭയുടെ വിശദീകരണം. ഫാദർ നോബിളിന് സിസി ടിവി ദൃശ്യങ്ങൾ കൈമാറിയത് മഠത്തിന്റെ ചുമതലയുള്ളവർ തന്നെയാണെന്നും സന്യാസിനി സഭയായ എഫ്‌.സി.സി വ്യക്തമാക്കി.

ലൂസിയെ മുറിയിൽ പൂട്ടിയിട്ടെന്ന പരാതി സഭക്കെതിരായ ഗൂഢാലോചനയാണെന്നാണ് എഫ്‌.സി.സി വിശദീകരണം. ജൂണ്‍ മാസം വരെ മഠത്തിന്റെ അടുക്കളവാതില്‍ പകല്‍സമയത്ത് പൂട്ടിയിരുന്നില്ല.

അപരിചിതരെ സി. ലൂസി കളപ്പുര അകത്തു കയറ്റുന്നതായി കണ്ടതില്‍ പിന്നെയാണ് അടുക്കളവാതില്‍ പകല്‍ പൂട്ടിയിടാന്‍ നിര്‍ബന്ധിതമായത്. മദര്‍ സുപ്പീരിയറിന്റെ അനുവാദമില്ലാതെ അകത്ത് കയറുന്നത് നിയമവിരുദ്ധമാണ്. ഇത് നിലനില്‍ക്കെയാണ് സിസ്റ്റര്‍ ലൂസി അപരിചിതരെ അകത്ത് കയറ്റിയത്. ഫാദര്‍ നോബിളിന് സിസി ടിവി ദൃശ്യങ്ങള്‍ നല്‍കിയത് മഠത്തിന്റെ ചുമതലയില്‍ തന്നെയുളളവരാണ്. എന്നാല്‍ വന്ന സന്ദര്‍ശകര്‍ മഠത്തിനകത്ത് എന്തെങ്കിലും അധാര്‍മ്മികമായ പ്രവര്‍ത്തി ചെയ്തു എന്ന് ആരോപിച്ചല്ല ഈ ദ്യശ്യങ്ങള്‍ കൈമാറിയത്. മഠത്തിലെ മറ്റുളളവരുടെ സുരക്ഷ കൂടി കരുതിയാണ് അടുക്കളവാതില്‍ പൂട്ടിയത്. മഠങ്ങള്‍ അനുവാദമില്ലാതെ കയറാനുളള പൊതുഇടങ്ങളല്ലെന്നും മഠത്തില്‍ അതിക്രമിച്ച് കയറിയാൽ നിയമ നടപടി സ്വീകരിക്കുമെന്നും എഫ്.സി.സി വ്യക്തമാക്കി.

Also read: സഭാനേതൃത്വം പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍

Also read: സിസ്റ്റര്‍ ലൂസിക്ക് നീതി നിഷേധിക്കപ്പെടുന്നോ?

Also read: സിസ്റ്റര്‍ ലൂസിയെ മഠത്തിൽ നിന്ന് ഇറക്കി വിടാൻ നീക്കം