LiveTV

Live

Kerala

തുഷാറിനെതിരായ കേസ്; സുരക്ഷ സംബന്ധിച്ച് ആശങ്കകളുണ്ടെന്ന് നാസില്‍

തുഷാറിന്റെ സ്വാധീനത്തെ ഭയപ്പെടുന്നുണ്ടെന്നും നാസില്‍ അബ്ദുല്ല മീഡിയവണിനോട്

തുഷാറിനെതിരായ കേസ്; സുരക്ഷ സംബന്ധിച്ച് ആശങ്കകളുണ്ടെന്ന് നാസില്‍

തുഷാറിനെതിരായ കേസിനെ തുടര്‍ന്ന് സ്വന്തം സുരക്ഷ സംബന്ധിച്ച് ആശങ്കകളുണ്ടെന്ന് നാസില്‍ അബ്ദുല്ല. താന്‍ മാത്രമല്ല നിരവധിപേര്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. തുഷാറിന്റെ സ്വാധീനത്തെ ഭയപ്പെടുന്നുണ്ടെന്നും നാസില്‍ അബ്ദുല്ല മീഡിയവണിനോട് പറഞ്ഞു.

തുഷാര്‍ പണം നല്‍കാത്തതിനാല്‍ ജയിലില്‍ പോകേണ്ടി വന്നയാളാണ് താന്‍. അന്ന് തന്നെ ആരും സഹായിച്ചില്ല. ചെക്ക് മോഷ്ടിച്ചതാണെങ്കില്‍ അദ്ദേഹം ഒപ്പിട്ട കരാറില്‍ എങ്ങിനെ ഈ ചെക്ക് നമ്പര്‍ വന്നുവെന്ന് മറുപടി പറയണം. ഒത്തുതീര്‍പ്പിന് ഇനിയും തയ്യാറാണ്. അതുവരെ നിയമനടപടി തുടരുമെന്നും നാസില്‍ പറഞ്ഞു.